ഹജ്ജ്: ഓണ്‍ലൈന്‍ അപേക്ഷകള്‍ പ്രോത്സാഹിപ്പിക്കുമെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: ഹജ്ജ് തീര്‍ഥാടനത്തിനായുള്ള ഓണ്‍ലൈന്‍ അപേക്ഷകള്‍ പ്രോത്സാഹിപ്പിക്കുമെന്ന് കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്വി. ഹജ്ജ് കമ്മിറ്റി ഓഫ് ഇന്ത്യയുടെ യോഗം ദക്ഷിണ മുംബൈയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഈ വര്‍ഷത്തെ ഹജ്ജ് തീര്‍ഥാടനത്തിന് 45,843 പേര്‍ ഓണ്‍ലൈന്‍ വഴി അപേക്ഷിച്ചതായും എന്നാല്‍, ഇത് രാജ്യത്തെ മൊത്തം തീര്‍ഥാടകരുടെ 11 ശതമാനം മാത്രമേ വരൂ എന്നും അദ്ദേഹം പറഞ്ഞു.

2016ല്‍ ഏറ്റവും കൂടുതല്‍ ഓണ്‍ലൈന്‍ അപേക്ഷകര്‍ വന്നത് മഹാരാഷ്ട്രയില്‍നിന്നാണെന്നും 10,960 പേര്‍ അപേക്ഷിച്ചതായും നഖ്വി അറിയിച്ചു. കേരളത്തില്‍നിന്ന് 9257, യു.പിയില്‍ നിന്ന് 5407, തെലങ്കാനയില്‍നിന്ന് 2983, ജമ്മു-കശ്മീരില്‍നിന്ന് 2426, ഗുജറാത്തില്‍നിന്ന് 2425 എന്നിങ്ങനെ ഓണ്‍ലൈന്‍ അപേക്ഷകള്‍ ലഭിച്ചതായും  അടുത്ത തവണ അപേക്ഷയുടെ നടപടിക്രമങ്ങള്‍ കൂടുതല്‍ ലളിതമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

 

Tags:    
News Summary - hajj pilgrimage

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.