ന്യൂഡൽഹി: ഹേബിയസ്​ കോർപസ്​ ഹരജിയിൽ നിയമപരമായി ​ഹാദിയയെ ഉടലോടെ ഹാജരാ​​േക്കണ്ടി വരുമെന്നും നിയമപരമായ ഉത്തരവാദിത്തം കൈയൊഴിയാൻ തങ്ങൾക്കാവില്ലെന്നും സുപ്രീംകോടതി. അംഗവൈകല്യമോ മാനസിക വിഭ്രാന്തിയോ ഇല്ലാതെ പിതാവിന്​ മകളെ തടങ്കലിൽ വെക്കാൻ അന​ുമതിയില്ലെന്നും ഹാദിയക്ക്​ എവിടെയാണോ പോകേണ്ടത്​ അവിടേക്ക്​ പോകാൻ അനുവദി​േക്കണ്ടതുണ്ടെന്നും സുപ്രീംകോടതി കൂട്ടിച്ചേർത്തു.   

കേസി​​​​​​​െൻറ അടി​സ്​ഥാന തത്ത്വം നിയമത്തി​േൻറതാണ്​. രണ്ട്​ പ്രായപൂർത്തിയായ വ്യക്​തികൾ തമ്മിൽ വിവാഹിതരായാൽ  രണ്ടുപേർക്കും പരാതിയില്ലാതെ ഒരു കോടതിക്കും ഇടപെടാനോ വിവാഹം റദ്ദാക്കാനോ അധികാരമില്ലെന്ന്​ ചീഫ്​ ജസ്​റ്റിസ്​ ദീപക്​ മിശ്ര തുടർന്നു.  ഹാദിയക്ക്​ പോകാൻ ആഗ്രഹമുള്ളിടത്തേക്ക്​ അവളെ വിടണമെന്നാണ്​ താൻ കരുതുന്നതെന്ന്​ ചീഫ്​ ജസ്​റ്റിസ്​ പറഞ്ഞു. ഹേബിയസ്​ കോർപസ്​ ഹരജിയിൽ അവളെ കേൾക്കാനുള്ള ഉത്തരവാദിത്തത്തിൽനിന്ന്​ സുപ്രീംകോടതി ഒഴിഞ്ഞുമാറില്ല. അവർക്ക് പ്രായപൂർത്തിയായിട്ടുണ്ട്​. ആരും നിർബന്ധിച്ചല്ല, സ്വന്തം ആഗ്രഹപ്രകാരമാണ്​ അവർ ഹരജിക്കാരനെ വിവാഹം കഴിച്ചത്​. ഭർത്താവിനെതിരെ ഏതെങ്കിലും തരത്തിലുള്ള പരാതിയോ റി​േട്ടാ കേസോ അവർ ഫയൽ ചെയ്​തിട്ടില്ല. ഇൗ കേസ്​ അവരാണ്​ ശരിക്കും തീരുമാനി​േക്കണ്ടത്​.

ഹരജിക്കാരനെ വിവാഹം കഴിക്കാനുള്ള സമ്മതം ഇതിനകം ആ പെൺകുട്ടി ഹൈകോടതിക്ക്​ മുമ്പാകെ വ്യക്​തമാക്കിയിട്ടുണ്ട്​. അവരുടെ സമ്മതമില്ലാതെ ഹൈകോടതിക്ക്​  വിവാഹം റദ്ദാക്കാനുള്ള അധികാരമുണ്ടോ എന്നാണ്​ തങ്ങൾക്കറിയേണ്ടത്​ എന്ന്​ ചീഫ്​ ജസ്​റ്റിസ്​​ ദീപക്​ മിശ്ര പറഞ്ഞപ്പോൾ ഇതുവരെ ഭിന്ന നിലപാടെടുത്ത ജസ്​റ്റിസ്​ ചന്ദ്രചൂഡും അതിനോട്​ യോജിച്ചു. എങ്ങനെയാണ്​ ഹേബിയസ്​ ​േകാർപസ്​ ഹരജിയിൽ ഒരു വിവാഹം റദ്ദാക്കാനാകുക എന്ന്​ ജസ്​റ്റിസ്​ ചന്ദ്രചൂഡും ചോദിച്ചു.

ഹാദിയയുടെ വിവാഹം റദ്ദാക്കിയ വിധി നിയമവിരുദ്ധം -സംസ്​ഥാന സർക്കാർ
ന്യൂഡൽഹി: ഹാദിയയും ശഫിൻ ജഹാനും തമ്മിലുള്ള വിവാഹം റദ്ദാക്കിയ കേരള ഹൈകോടതി വിധി നിയമവിരുദ്ധമാണെന്ന്​ സംസ്​ഥാന സർക്കാർ സുപ്രീംകോടതിയിൽ ബോധിപ്പിച്ചു. പിതാവ്​ അശോകൻ സമർപ്പിച്ച ഹേബിയസ്​ കോർപസ്​ ഹരജിയിൽ വിവാഹം റദ്ദാക്കിയതിനെക്കുറിച്ച്​ നിലപാട്​ വ്യക്​തമാക്കണമെന്ന്​ ചീഫ്​ ജസ്​റ്റിസ്​ ആവശ്യപ്പെട്ടപ്പോഴാണ്​ കേരളത്തിനുവേണ്ടി ഹാജരായ മുൻ ഹൈകോടതി ജഡ്​ജികൂടിയായ മുതിർന്ന സുപ്രീംകോടതി അഭിഭാഷകൻ വി. ഗിരിക്ക്​ വിധി നിയമവിരുദ്ധമാണെന്ന്​ പറയേണ്ടിവന്നത്​. ഒരു ഹേബിയസ്​ കോർപസ്​ ഹരജിയിൽ വിവാഹം റദ്ദാക്കാനുള്ള അവകാശം ഹൈകോടതിക്കുണ്ടോ എന്ന്​ സംസ്​ഥാന സർക്കാർ പറയണമെന്ന്​ ചീഫ്​ ജസ്​റ്റിസ്​ ആവശ്യപ്പെട്ടപ്പോൾ നിയമപരമായി പറ്റി​െല്ലന്ന്​ ഗിരി മറുപടി നൽകി. എന്നാൽ, മറ്റു വസ്​തുതകളും നോക്കേണ്ടതുണ്ടെന്ന്​ ഗിരി കൂട്ടിച്ചേർത്തപ്പോൾ ഹേബിയസ്​ കോർപസി​​​​​​​െൻറ കാര്യം പറഞ്ഞാൽ മതിയെന്ന്​ ചീഫ്​ ജസ്​റ്റിസ്​ പ്രതികരിച്ചു. 

അമിത്​ ഷായുടെയും യു.പി മുഖ്യമന്ത്രി യോഗിയുടെയും പ്രസംഗങ്ങളൊക്കെ മറന്നേക്കൂ എന്നും അതൊന്നും തങ്ങൾ കണക്കിലെടുക്കുന്നില്ലെന്ന​ും ഒരു വിവാഹം റദ്ദാക്കാൻ എന്ത്​ അധികാരമാണ്​ ഹൈകോടതിക്കുള്ള​െതന്നാണ്​ തങ്ങൾക്ക്​ അറിയേണ്ടതെന്നും എൻ.​െഎ.എ അഭിഭാഷകൻ മനീന്ദർ സിങ്ങിനോടും ചീഫ്​ ജസ്​റ്റിസ്​ പറഞ്ഞു.  ഇത്​ ഒറ്റപ്പെട്ട കേസല്ലെന്നും ഇതേ സംഘടന ഇത്തരത്തിലുള്ള നിരവധി കേസുകളിൽ ഉ​ൾപ്പെട്ടിട്ടുണ്ടെന്നും അതേക്കുറിച്ച്​ എൻ.​െഎ.എ അന്വേഷണമാണ്​ നടക്കുന്നതെന്നും മനീന്ദർ സിങ്​​ മറുപടി നൽകിയപ്പോൾ വിവാഹവും എൻ.​െഎ.എ അന്വേഷണവും രണ്ടും രണ്ടാണെന്നും ചീഫ്​ ജസ്​റ്റിസ്​ ഒാർമിപ്പിച്ചു. എന്ത്​ നിയമമാണ്​ ഹൈകോടതി അതിൽ പിന്തുടർന്നതെന്ന് എൻ.​െഎ.എ അഭിഭാഷകൻ പറയണമെന്ന്​ ചീഫ്​ ജസ്​റ്റിസ്​ ആവർത്തിച്ച്​ ആവശ്യപ്പെ​െട്ടങ്കിലും അദ്ദേഹത്തിന്​ മറുപടിയുണ്ടായില്ല. 25 വയസ്സായ ഹാദിയയെ ബലംപ്രയോഗിച്ച്​ പിതാവി​​​​​​​െൻറ കസ്​റ്റഡിയിൽ വെക്കാനാവില്ലെന്നും അവർക്ക്​ ഒരു കസ്​റ്റോഡിയനെ വെക്കുമെന്നും സുപ്രീംകോടതി ആവർത്തിച്ചു. 

നിമിഷക്കുവേണ്ടി ഹാജരായ അഡ്വ. ഭാട്ടിയ അഫ്​ഗാനിസ്​താനിലേക്ക്​ മകളെ കൊണ്ടുപോയ അമ്മയുടെ ഹരജി ഇതിനൊപ്പം കേൾക്കണമെന്ന്​ പറഞ്ഞപ്പോൾ ആര​ുടെ പ്രസംഗവും ഇപ്പോൾ ​േകൾക്കുന്നില്ലെന്ന്​ കോടതി വ്യക്​തമാക്കി. ഭർത്താവും പിതാവും സംസ്​ഥാന സർക്കാറും മാത്രമാണ്​ ഇപ്പോൾ കക്ഷികളെന്നും എൻ.​െഎ.എയെയും കക്ഷിയാക്കിയിട്ടില്ലെന്നും ചീഫ്​ ജസ്​റ്റിസ്​ ദീപക്​ മിശ്ര പറഞ്ഞു. തങ്ങളുടെ അപേക്ഷയിലെ ആവശ്യം പരിഗണിക്കണമെന്ന്​ സംസ്​ഥാന വനിത കമീഷനുവേണ്ടി ഹാജരായ അഡ്വ. പി.വി. ദിനേശ്​ ആവശ്യപ്പെട്ടപ്പോൾ നിങ്ങൾക്ക്​ വഴിയുണ്ടെന്നും അത്​ ഇപ്പോഴല്ലെന്നും ചീഫ്​ ജസ്​റ്റിസ്​ മറുപടി നൽകി. 

Tags:    
News Summary - hadiya case- India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.