ജെ.പി നദ്ദ

ഗ്യാൻവാപി മസ്ജിദ് തർക്കം: കോടതി തീരുമാനിക്കട്ടെയെന്ന് ജെ.പി നദ്ദ

ന്യൂഡൽഹി: രാജ്യത്തെ തർക്കത്തിലുള്ള മതപരമായ വിഷയങ്ങൾ കോടതിയും ഭരണഘടനയും തീരുമാനിക്കുമെന്നും തീരുമാനം പാർട്ടി അതേപടി നടപ്പാക്കുമെന്നും ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ.പി നദ്ദ. വാരണാസിയിലെയും മഥുരയിലെയും ക്ഷേത്രങ്ങൾ വീണ്ടെടുക്കുന്നത് ഇപ്പോഴും ബി.ജെ.പിയുടെ അജണ്ടയിലുണ്ടോ എന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ഹിമാചൽ പ്രദേശിലെ പാലംപൂരിൽ നടന്ന ദേശീയ എക്‌സിക്യൂട്ടീവ് യോഗത്തിൽ രാമജന്മഭൂമി വിഷയത്തിൽ ബി.ജെ.പി പ്രമേയം പാസാക്കിയിട്ടുണ്ട്. അതിനുശേഷം ഒരു തീരുമാനവും ഉണ്ടായിട്ടില്ല. ഒരു ശക്തമായ രാജ്യം കെട്ടിപ്പടുക്കുന്നതിനായി എല്ലാവരെയും ഉൾക്കൊള്ളിച്ച് മുന്നോട്ട് പോകാനാണ് പാർട്ടി ആഗ്രഹിക്കുന്നത്. പാവപ്പെട്ടവരുടെ ക്ഷേമം, സേവനം, സദ്ഭരണം എന്നിവയാണ് ബി.ജെ.പി ഭരണത്തിന്‍റ ഇക്കാലമത്രയുമുള്ള നേട്ടമെന്നും നദ്ദ പറഞ്ഞു.

അടുത്തിടെ നടന്ന നിയമസഭ തെരഞ്ഞെടുപ്പുകളിലും വരാനിരിക്കുന്ന രാജ്യസഭ തെരഞ്ഞെടുപ്പിലും മുസ്‍ലിം സ്ഥാനാർഥികളെ നിർത്താതിരുന്നതിനെ കുറിച്ചുള്ള ചോദ്യത്തിന്, ബി.ജെ.പി ഇതുവരെ എല്ലാ സീറ്റുകളിലും സ്ഥാനാർഥികളെ പ്രഖ്യാപിച്ചു കഴിഞ്ഞിട്ടില്ലെന്നായിരുന്നു പ്രതികരണം.

Tags:    
News Summary - Gyanvapi Mosque row: BJP President Nadda says 'such issues will be decided by courts'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.