ഡൽഹിക്ക്​ പിന്നാലെ ഗുഡ്​ഗാവിലും ഒറ്റ-ഇരട്ട അക്ക നമ്പർ പരിഷ്​കാരം വരുന്നു

ഗുഡ്​ഗാവ്​: മലിനീകരണം തടയാൻ ഡൽഹിക്ക്​ പിന്നാലെ ഗുഡ്​ഗാവിലും ഒറ്റ-ഇരട്ട അക്ക നമ്പർ പരിഷ്​കാരം വരുന്നു. മലിനീകരണത്തിൻെറ തോത്​ വലിയ രീതിയിൽ ഉയർന്നാൽ പരിഷ്​കാരം നടപ്പിലാക്കാനാണ്​ സാധ്യത. ഒറ്റ-ഇരട്ട അക്ക നമ്പർ പരിഷ്​കാരം നടപ്പാക്കാനുള്ള സാധ്യത തള്ളികളയാനാവില്ലെന്ന്​ ഡെപ്യൂട്ടി കമീഷണർ അമിത്​ കാത്രി പറഞ്ഞു.

ഒക്​ടോബർ ഒമ്പതിന്​ വിവിധ വകുപ്പുകൾക്കെഴുതിയ കത്തിൽ നഗരത്തിലെ മലിനീകരണത്തിൻെറ തോത്​ സൂക്ഷ്​മമായി നീരിക്ഷിക്കണമെന്നും ഡെപ്യൂട്ടി കമ്മീഷണർ ആവശ്യപ്പെടുന്നുണ്ട്​. വായു മലിനീകരണത്തിൻെറ ​േതാത്​ പരിധിയിലും കൂടിയാൽ അറിയിക്കാനാണ്​ ഉദ്യോഗസ്ഥർക്ക്​ ലഭിച്ചിരിക്കുന്ന നിർദേശം.

ശൈത്യകാലത്ത് ഉണ്ടാവുന്ന​ മലിനീകരണം തടയുന്നതിനായി നടപടികളെടുക്കാൻ വിവിധ സംസ്ഥാനങ്ങൾക്ക്​ സുപ്രീംകോടതി നിർദേശം നൽകിയിരുന്നു. ഒക്​ടോബർ 15 മുതൽ ഇതിനുള്ള ആക്ഷൻ പ്ലാൻ നടപ്പിലാക്കാനാണ്​ നിർദേശം. നവംബർ നാല്​ മുതൽ 15 വരെ ഒറ്റ -ഇരട്ട അക്ക നമ്പർ പരിഷ്​കാരം നടപ്പിലാക്കാനാണ്​ ഡൽഹി സർക്കാറിൻെറ പദ്ധതി.

Tags:    
News Summary - Gurugram to Join Delhi's Odd-Even Scheme on Days-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.