Posted On
date_range Updated On
date_range മകളുടെ സുഹൃത്തിനെ പീഡിപ്പിച്ചു; വ്യവസായി അറസ്റ്റിൽ
ഗുഡ്ഗാവ്: മകളുടെ സുഹൃത്തിനെ പീഡിപ്പിച്ച സംഭവത്തിൽ വ്യവസായി അറസ്റ്റിൽ. ഗുഡ്ഗാവിലെ ഫ്ലാറ്റിൽവെച്ചാണ് 45കാരനായ വ്യവസായിയെ പൊലീസ് അറസ്റ്റ് ചെയതത്. വ്യാഴാഴ്ച വൈകീട്ടാണ് മകളുടെ സുഹൃത്തിനെ വ്യവസായി പീഡിപ്പിച്ചത്.
ദീർഘകാലമായി വിദേശത്ത് പഠനത്തിലായിരുന്നു വ്യവസായിയുടെ മകൾ. നാട്ടിലെത്തിയപ്പോൾ സ്കുൾ പഠനകാലത്തെ സഹപാഠിയെ വീട്ടിലേക്ക് ക്ഷണിക്കുകയായിരുന്നു. ക്ഷണം അനുസരിച്ച് വീട്ടിലെത്തിയ പെൺകുട്ടിെയ 45കാരനായ വ്യവസായി പീഡിപ്പിച്ചുവെന്നാണ് പരാതി. വെള്ളിയാഴ്ച ഉച്ചയോടെയാണ് വിദ്യാർഥിനി പരാതി നൽകിയത്. പരാതി ലഭിച്ച് മൂന്ന് മണിക്കൂറിനകം വ്യവസായിയെ പൊലീസ് അറസ്റ്റ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.