അംബേദ്​കറും മോദിയും ബ്രാഹ്മണരെന്ന്​ ഗുജറാത്ത്​ സ്​പീക്കർ

ന്യൂഡൽഹി: അറിവി​​​െൻറ കാര്യത്തിൽ ബി.ആർ അംബേദ്​കറും പ്രധാനമന്ത്രി നരേന്ദ്രമോദിയും ബ്രാഹ്മണരാണെന്ന്​ ഗുജറാത്ത്​ നിയമസഭാ സ്​പീക്കർ രാജേന്ദ്ര ത്രിവേദി. ‘‘ജാതി ഒരു വ്യക്തിയുടെ ജനനത്തിലൂടെയോ കർമത്തിലൂടെയോ ആണ്​ തീരുമാനിക്കപ്പെടുന്നത്​. ഒരു വ്യക്തി ബ്രാഹ്മണനാകുന്നത്​ അദ്ദേഹം ജീവിതത്തിൽ ചെയ്​ത കർമങ്ങളിലൂടെയാണ്​. ​ ജ്ഞാനിയായ വ്യക്തിയാണ്​ ബ്രഹ്മണൻ എന്നാണ്​ ഭഗവത്​ ഗീതയിൽ പറയുന്നത്’’^ രാജേന്ദ്ര ത്രിവേദി പറഞ്ഞു.  ഗാന്ധി നഗറിൽ സമസ്​ത ഗുജറാത്ത്​ ബ്രാഹ്മണ സമാജ്​ നടത്തിയ തൊഴിൽ മേളയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ബ്രാഹ്മണരാണ്​ ദൈവത്തെ സൃഷ്​ടിച്ചത്​. ശ്രീ രാമൻ ക്ഷത്രിയനാണ്​ എന്നിട്ടും ഋഷികൾ​ അദ്ദേഹത്തെ ദൈവമായി കണ്ട്​ പൂജിച്ചു വന്നെന്നും അദ്ദേഹം പറഞ്ഞു. 

കാലികളെ മേച്ചു നടന്ന കൃഷ്​ണൻ പിന്നാക്ക വിഭാഗക്കാരനാണ്​. ആരാണ്​ അദ്ദേഹത്തെ ഒ.ബി.സി ദൈവമാക്കിയത്​.  അത്​ ചെയ്​തത്​ സാന്ദീപനി മഹർഷിയെന്ന ബ്രാഹ്മണനായിരുന്നു. അങ്ങനെയെങ്കിൽ അംബേദ്​കറും ബ്രാഹ്മണനാണ്​. അംബേദ്​കറിനും കുലനാമം നൽകിയത്​ ബ്രാഹ്മണനായ അദ്ദേഹത്തി​​​െൻറ അധ്യാപകനാണ്​. അത്തരത്തിൽ ജ്ഞാനിയായ ഒരാളെ  ബ്രാഹ്മണൻ എന്നു വിളിക്കുന്നതിൽ തെറ്റില്ല.  നമ്മുടെ പ്രധാനമന്ത്രി മോദിയും ബ്രാഹ്മണനാണെന്ന്​ അഭിമാനത്തോടെ പറയാമെന്നും ത്രിവേദി പറഞ്ഞു. വഡോദരയിലെ റാവ്​പുരയിൽ നിന്നുള്ള എം.എൽ.എയാണ്​ രാജേന്ദ്ര ത്രിവേദി. 

ത്രിവേദിയുടെ ‘ബ്രാഹ്മണ’ പരാമർശത്തിനെതിരെ ബി.ജെ.പി എം.പി ഉദിത്​ രാജ്​ പരസ്യ പ്രതികരണവുമായി രംഗത്തെത്തി. രാജേന്ദ്ര ത്രിവേദിയുടെ പരാമർശം അധിക്ഷേപാര്‍ഹവും അനഭിലഷണീയവുമാണ്​. ഇത്തരം പ്രസ്​താവനകളിലൂടെ പാർട്ടിക്ക്​ കളങ്കം വരുത്തുകയാണ്​ ത്രിവേദിയെന്നും  ഉദിത്​ രാജ്​ വിമർശിച്ചു. 

Tags:    
News Summary - Gujarat Speaker Calls Ambedkar, PM Modi 'Brahmins'- India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.