സി.എ.എ: ​ പ്രധാനമന്ത്രിയെ അഭിനന്ദിച്ച്​ കത്തെഴുതാൻ വിദ്യാർഥികളോട് ഗുജറാത്ത്​ സ്​കൂൾ

അഹമ്മദാബാദ്​: പൗരത്വ ഭേദഗതി നിയമത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അഭിനന്ദിച്ച്​ വിദ്യാർഥികളോട്​ കത്തെഴ ുതാൻ ആവശ്യപ്പെട്ട്​ ഗുജറാത്തിലെ സ്വകാര്യ സ്​കൂൾ. അഹമ്മദാബാദിലെ ലിറ്റിൽ സ്​റ്റാർ സ്​കൂളാണ്​​ പോസ്​റ്റ്​കാർ ഡിൽ പ്രധാനമന്ത്രിയെ അഭിനന്ദിച്ച്​ കത്തെഴുതാൻ ആവശ്യപ്പെട്ടത്​.

സി.എ.എ നടപ്പിലാക്കിയതിൽ പ്രധാനമന്ത്രി അഭിനന്ദിക്കുന്നുവെന്നും നിയമത്തിന്​ പിന്തുണ നൽകുന്നുവെന്നുമാണ്​ കത്തിലെ ഉള്ളടക്കം. എന്നാൽ, രക്ഷിതാക്കളിൽ നിന്ന്​ പ്രതിഷേധമുയർന്നതോടെ മാപ്പ്​ പറഞ്ഞ്​ സ്​കൂൾ അധികൃതർ തലയൂരുകയായിരുന്നു.

അതേസമയം, പ്രധാനമന്ത്രിക്ക്​ കത്തയക്കാത്ത കുട്ടികൾക്ക്​ ഇ​േൻറണൽ മാർക്ക്​ നൽകിയില്ലെന്നും ആരോപണമുണ്ട്​. രക്ഷിതാക്കളുടെ സമ്മതമില്ലാതെ പല വിദ്യാർഥികളും കത്തുകളയച്ചുവെന്നും റിപ്പോർട്ടുണ്ട്​​. അതേസമയം, ചില അധ്യാപകരാണ്​ കുട്ടികളോട്​ കത്തെഴുതാൻ ആവശ്യപ്പെട്ടതെന്നും താൻ ഇതറിഞ്ഞിരുന്നില്ലെന്നും സ്​കൂൾ ട്രസ്​റ്റി ജിനേഷ്​ പരുശു​റാം പറഞ്ഞു.

Tags:    
News Summary - Gujarat school asks students to write postcards congratulating PM Modi-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.