അഹമ്മദാബാദ്: തൊഴിലുറപ്പ് പദ്ധതിയിൽ അഴിമതി നടത്തിയ സംഭവത്തിൽ ബി.ജെ.പി മന്ത്രിയുടെ മകൻ ഗുജറാത്തിൽ അറസ്റ്റിൽ. പഞ്ചായത്ത്-കാർഷിക മന്ത്രി ബച്ചുഭായ് കബാദിന്റെ മകൻ ബൽവന്ത് കബാദാണ് അറസ്റ്റിലായത്. 71 കോടി രൂപയുടെ അഴിമതിയാണ് ഇയാൾ നടത്തിയത്. ജോലി പൂർത്തിയാകതെ സർക്കാറിൽ നിന്ന് പണം വാങ്ങിയെന്നാണ് ഇയാൾക്കെതിരായ കേസ്.
കേസുമായി ബന്ധപ്പെട്ട് താലൂക്ക് ഡെവലപ്മെന്റ് ഓഫീസർ ദർശൻ പാട്ടീൽ ഉൾപ്പടെ ഏഴ് പേർ ഇതുവരെ അറസ്റ്റിലായിട്ടുണ്ട്. 2021 മുതൽ 2024 വരെയുള്ള കാലയളവിൽ ഒരു ജോലിയും ചെയ്യാതെ തൊഴിലുറപ്പ് പദ്ധതിയിൽ 71 കോടി രൂപ ഇയാൾ തട്ടിയെടുത്തുവെന്നാണ് കേസ്. ദേവ്ഗദ് ഭരിയ, ധ്യാൻപുർ താലുക്കുകൾ കേന്ദ്രീകരിച്ചാണ് ഇയാൾ തട്ടിപ്പ് നടത്തിയത്. ബൽവന്തിനെ അറസ്റ്റ് ചെയ്ത വിവരം ജില്ലാ ഡെപ്യൂട്ടി സുപ്രണ്ട് സ്ഥിരീകരിച്ചു.
കഴിഞ്ഞ മാസമാണ് ഇതുമായി ബന്ധപ്പെട്ട് പൊലീസ് കേസെടുത്തത്. തട്ടിപ്പ, വ്യാജരേഖ ചമക്കൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് പൊലീസ് കേസെടുത്തത്. റോഡ്, മതിൽ, ബണ്ടുകളുടെ നിർമാണം എന്നിവക്കായാണ് കരാർ ഏറ്റെടുത്തത്. ഇതുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം നടത്തുകയാണെന്നും പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.