ഓടിത്തുടങ്ങിയ തീവണ്ടിയിൽ കയറാൻ ശ്രമം, പ്ലാറ്റ്ഫോമിനും പാളത്തിനും ഇടയിൽ കുടുങ്ങിയ യുവതിയെ വനിത കോൺസ്റ്റബിൾ രക്ഷിച്ചു

അഹമദാബാദ്: ഓടിത്തുടങ്ങിയ തീവണ്ടിയിൽ ചാടിക്ക‍യറാൻ ശ്രമിക്കവെ പാളത്തിലേക്ക് വീഴാൻ പോയ യുവതിയെ രക്ഷിച്ച് റെയിൽവെ സുരക്ഷ സേന കോൺസ്റ്റബിൾ.

തീവണ്ടി ചലിച്ച് തുടങ്ങിയിരുന്നു. യുവതിയും കൂടെയുള്ള സ്ത്രീയും ചേർന്നാണ് തീവണ്ടിയിലേക്ക് കയറാൻ നോക്കിയത്. കൂടെയുണ്ടായിരുന്ന സ്ത്രീയ്ക്ക് പിന്നാലെ കയറാൻ നോക്കിയ യുവതി തെന്നി പ്ലാറ്റ്ഫോമിനും പാളത്തിനും ഇടയിൽ കുടുങ്ങുകയായിരുന്നു.

അടുത്ത് തന്നെയുണ്ടായിരുന്ന വനിത കോൺസ്റ്റബിൾ ഇവരെ പെട്ടെന്ന് പിടിച്ച് പുറത്തേക്ക് വലിച്ചിടുകയായിരുന്നു. ഓടിക്കൂടിയ യാത്രക്കാരും ഇവരെ പ്ലാറ്റ്ഫോമിലേക്ക് കയറ്റാൻ സഹായിച്ചു.

Tags:    
News Summary - gujarat lady rpf constables saves passenger's life at railway station

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.