അഹ്മദാബാദ്: ഗുജറാത്ത് തെരഞ്ഞെടുപ്പിൽ ഭേദപ്പെട്ട പ്രകടനം കാഴ്ചവെക്കാൻ കഴിഞ്ഞെങ്കിലും മുതിർന്ന നേതാക്കളുടെ തോൽവി കോൺഗ്രസിന് ക്ഷീണമായി. പോർബന്തറിൽ മത്സരിച്ച മുൻ പ്രതിപക്ഷ നേതാവ് അർജുൻ മോധാവാഡിയ നേരിയ ഭൂരിപക്ഷത്തിനാണ് തോറ്റത്. എതിർ സ്ഥാനാർഥി ബി.ജെ.പിയുടെ ബാബുഭായ് ബൊകിരിയ 1855 വോട്ടിനാണ് മോധാവാഡിയയെ തോൽപിച്ചത്. മാൻഡ്വിയിൽ മത്സരിച്ച കോൺഗ്രസ് ദേശീയ വക്താവും മുൻ മന്ത്രിയുമായ ശക്തി സിങ് ഗോഹിൽ 9000 വോട്ടിന് ബി.ജെ.പിയുടെ വീരേന്ദ്ര സിങ് ജദേജയോട് തോറ്റു.
ഗുജറാത്തിലെ കോൺഗ്രസ് പ്രചാരണ കമ്മിറ്റിയുടെ ചുമതലയുണ്ടായിരുന്ന സിദ്ധാർഥ് പേട്ടലിെൻറ തോൽവി പാർട്ടിക്ക് നാണക്കേടായി. മുൻ മുഖ്യമന്ത്രി ചിമൻഭായ് പേട്ടലിെൻറ മകനായ സിദ്ധാർഥ് കഴിഞ്ഞ തെരഞ്ഞെടുപ്പിലും പരാജയം രുചിച്ചിരുന്നു. മറ്റൊരു മുൻ മുഖ്യമന്ത്രിയായ അമർ സിങ് ചൗധരിയുടെ മകനും മുൻ എം.പിയുമായ തുഷാർ ചൗധരി 6000 വോട്ടിനാണ് സൂറത്തിൽ പരാജയപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.