പശുവിനെ കൊന്നാൽ ജീവപര്യന്തം തടവ്; ബില്ലിന് ഗവർണറുടെ അംഗീകാരം

ഗാന്ധിനഗർ: പശുവിനെ കൊല്ലുന്നത് ജീവപര്യന്തം  തടവ് ലഭിക്കാവുന്ന കുറ്റമാക്കി ഗുജറാത്ത് നിയമസഭ പാസാക്കിയ ബില്ലിന് ഗവർണറുടെ അംഗീകാരം. ഗവർണർ ഒ.പി കോഹ്ലിയാണ് ബില്ലിന് അനുമതി നൽകിയത്. ഗവർണർ ഒപ്പിട്ടതോടെ പുതിയ നിയമം നടപ്പിലാക്കൽ പെട്ടെന്നുതന്നെയുണ്ടാകുമെന്ന് ഗുജറാത്ത് ആഭ്യന്തര മന്ത്രി പ്രദീപ് സിൻ ജഡേജ വ്യക്തമാക്കി. മാർച്ച് 31നാണ് ഗുജറാത്ത് നിയമസഭ ബിൽ പാസാക്കിയത്. പ്രതിപക്ഷത്തി​െൻറ അഭാവത്തിലാണ് ഗുജറാത്ത് മൃഗസംരക്ഷണ ബിൽ ഭേദഗതിയോടെ അന്ന് പാസാക്കിയത്.

നേരേത്ത പശുവിനെ കൊല്ലുന്നവർക്ക് മൂന്നു മുതൽ ഏഴുവർഷം വരെ തടവാണ് നിശ്ചയിച്ചിരുന്നത്. ഇതാണ് ജീവപര്യന്തം വരെയാക്കി ഉയർത്തിയത്. ഇതിന് പുറമെ 50,000 രൂപയായിരുന്ന പിഴ അഞ്ചു ലക്ഷമാക്കി. ഇത് ജാമ്യമില്ലാ കുറ്റമാക്കാനും ബില്ലിൽ നിർദേശമുണ്ട്. നേരേത്ത പശുക്കടത്തിന് പൊലീസ് പിടിച്ചെടുത്ത വാഹനങ്ങൾ ആറുമാസം കൂടുേമ്പാൾ വിട്ടുനൽകുമായിരുന്നു. പിടികൂടുന്നവർക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്താനും ബില്ലിൽ നിർദേശമുണ്ട്. 

പിടിച്ചെടുക്കുന്ന വാഹനങ്ങൾ പൊലീസിന് ഏറ്റെടുക്കാമെന്നും കേസ് തീർപ്പാകുന്നതുവരെ വിട്ടുനൽകേണ്ടതില്ലെന്നും പുതിയ ബില്ലിൽ പറയുന്നു. 2011ൽ നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന സമയത്താണ് പശുക്കളെ കൊല്ലുന്നത് ഏഴുവർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമായി നിയമം പാസാക്കിയത്. ഇതിൽ ഭേദഗതി വരുത്തിയാണ് പുതിയ ബിൽ.

 

Tags:    
News Summary - Gujarat: Bill proposing life term for cow slaughter gets Governor’s nod

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.