ഗുജറാത്തിലെ ഭൻവാദ്​ പിടിച്ച്​ കോൺഗ്രസ്​; ഭരണം 25 വർഷത്തിന്​ ശേഷം

അഹ്​മദാബാദ്: മുന്‍സിപ്പല്‍ കോര്‍പറേഷന്‍ തെരഞ്ഞെടുപ്പിൽ ഗുജറാത്തിലെ ഭൻവാദിൽ ബി.ജെ.പിക്ക്​ കോൺഗ്രസിന്‍റെ ഷോക്​ ട്രീറ്റ്​മെന്‍റ്​. 1995 മുതൽ ഭരിക്കുന്ന ഭൻവാദിൽ ബി.ജെ.പിയെ കോൺഗ്രസ്​ അടിപറ്റിക്കുകയായിരുന്നു. 24ൽ ജയിക്കാനായത്​ എട്ടിടത്ത്​ മാത്രം. ഇവിടെ കോൺഗ്രസ്​ അധികാരമുറപ്പിച്ചു.

അതേ സമയം ഗാന്ധി നഗർ, താര കോർപറേഷനുകൾ ബി.ജെ.പി അനായാസം നിലനിർത്തി. ഗാന്ധിനഗറിൽ ആകെയുള്ള 44 സീറ്റില്‍ 41ലും ബി.ജെ.പി വിജയിച്ചു. കോണ്‍ഗ്രസ്​ രണ്ട് സീറ്റിലൊതുങ്ങി. ഒരു സീറ്റ് എ.എ.പി നേടി. താര മുനിസിപ്പാലിറ്റിയിൽ 24ൽ 20ഉം ബി.ജെ.പി നേടി. ഓഖയിൽ 36ൽ 34 സീറ്റും നേടി ബി.ജെ.പി ഭരണം നിലനിർത്തി.

ഏപ്രിലില്‍ നടക്കേണ്ട തെരഞ്ഞെടുപ്പ് കോവിഡിനെ തുടര്‍ന്ന് നീട്ടിവെക്കുകയായിരുന്നു. മുഖ്യമന്ത്രിയായിരുന്ന വിജയ് രൂപാണിയെ മാറ്റി ഭൂപേന്ദ്ര പട്ടേലിനെ മുഖ്യമന്ത്രിയാക്കിയ ശേഷമുണ്ടായ വിജയം ബി.ജെ.പിക്ക് ആത്​മവിശ്വാസം കൂട്ടിയിട്ടുണ്ട്​. ഫെബ്രുവരിയില്‍ നടന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ ബി.ജെ.പി വന്‍ വിജയം നേടിയിരുന്നു.

Tags:    
News Summary - Gujarat: Bhanvad municipality

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.