ഗുജറാത്തിൽ എട്ടിടത്തും ബി.ജെ.പിക്ക് ജയം, യു.പിയിൽ ബി.ജെ.പി-6, എസ്.പി-1

അഹമ്മദാബാദ്: ഗുജറാത്തിൽ ഉപതെരഞ്ഞെടുപ്പ് നടന്ന എട്ട് നിയമസഭ സീറ്റിലും ബി.ജെ.പിക്ക് ജയം. പ്രതിപക്ഷമായ കോൺഗ്രസ് സംപൂജ്യരായി. 55 ശതമാനം വോട്ടുകൾ ബി.ജെ.പിക്ക് ലഭിച്ചപ്പോൾ കോൺഗ്രസിന് 34.34 ശതമാനം വോട്ടാണ് ലഭിച്ചത്.

കോൺഗ്രസിൽ നിന്ന് രാജിവെച്ച് ബി.ജെ.പിയിൽ ചേർന്ന പ്രദ്യുമാൻസിംഹ് ജഡേജ കോൺഗ്രസിലെ ശാന്തിലാൽ സെംഗാനിയെ 36,778 വോട്ടിന് പരാജയപ്പെടുത്തി.

കഴിഞ്ഞ രാജ്യസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസ് എം.എൽ.എമാർ രാജിവെച്ചതിനെ തുടർന്നാണ് ഗുജറാത്തിൽ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. രാജിവെച്ച അഞ്ച് എം.എൽ.എമാരെയും അതേ മണ്ഡലത്തിൽ നിർത്തിയാണ് ബി.ജെ.പി വിജയിപ്പിച്ചത്.

യു.പിയിൽ ഏഴ് നിയമസഭ സീറ്റിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ ആറിടത്ത് ബി.ജെ.പി വിജയിച്ചു. ഒരു സീറ്റിൽ എസ്.പിയാണ് ജയിച്ചത്. 2017ലും 2019ലും നടന്ന തെരഞ്ഞെടുപ്പുകളുടെ തുടർച്ചയാണ് ഈ വിജയമെന്നും വരാനിരിക്കുന്ന തെരഞ്ഞെടുപ്പിലും മികവ് ആവർത്തിക്കുമെന്നും യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. 

Tags:    
News Summary - gujarat and up byepoll result

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.