മൂന്നുവർഷം ജി.എസ്.ടി റിട്ടേൺ ഫയൽ ചെയ്യാത്തവർക്ക് നിയന്ത്രണം

ന്യൂഡൽഹി: ജി.എസ്.ടി റിട്ടേണുകൾ സമർപ്പിക്കാൻ മൂന്നുവർഷത്തിൽ കൂടുതൽ കുടിശ്ശികയുള്ളവർക്ക് റിട്ടേൺ സമർപ്പിക്കുന്നതിൽ നിയന്ത്രണം. പ്രതിമാസ, ത്രൈമാസ, വാർഷിക റിട്ടേണുകൾ നിശ്ചിത തീയതി മുതൽ മൂന്ന് വർഷം കഴിഞ്ഞാൽ ഫയൽ ചെയ്യുന്നതിൽ വിലക്കാനാണ് നിർദേശം.

നവംബർമുതൽ ജി.എസ്.ടി പോർട്ടലിൽ ഈ നിയന്ത്രണം നടപ്പിലാക്കും. റിട്ടേൺ ഫയൽ ചെയ്യുന്നതിന് സമയപരിധി നിശ്ചയിക്കുന്നതിനായി 2023ൽ നിയമം ഭേദഗതി ചെയ്തിരുന്നു.

Tags:    
News Summary - GST Portal to Block Filing of Returns Older Than Three Years

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.