ജി.എസ്.ടി ബില്ലുകൾ പാർലമെൻറിൽ അവതരിപ്പിച്ചു

ന്യൂഡൽഹി: ചരക്ക് സേവന നികുതിയുടെ (ജി.എസ്.ടി) അനുബന്ധ ബില്ലുകൾ സർക്കാർ ലോക്സഭയിൽ അവതരിപ്പിച്ചു. കേന്ദ്ര ജി.എസ്.ടി (സി.ജി.എസ്.ടി), സംയോജിത ജി.എസ്.ടി (െഎ.ജി.എസ്.ടി), കേന്ദ്ര ഭരണപ്രേദശ ജി.എസ്.ടി (യു.ടി. ജി.എസ്.ടി) എന്നിവയും നഷ്ടപരിഹാര നിയമവുമാണ് ധനമന്ത്രി അരുൺ ജയ്റ്റ്ലി ലോക്സഭയിൽ അവതരിപ്പിച്ചത്. ജൂലൈ ഒന്നിന് ജി.എസ്.ടി പ്രാബല്യത്തിൽ കൊണ്ടുവരുകയെന്നതാണ് സർക്കാർ ലക്ഷ്യം. ബില്ലുകൾ െചാവ്വാഴ്ച  പാർലമ​െൻറിൽ ചർച്ചചെയ്യും.

നിലവിലുള്ള നിരവധി ചുങ്കങ്ങൾ ഇല്ലാതാക്കുന്നതിന് എക്സൈസ്, കസ്റ്റംസ് നിയമങ്ങളിലെ ഭേദഗതിയും പുതിയ ജി.എസ്.ടി സംവിധാനത്തിനുകീഴിൽ കയറ്റുമതി-ഇറക്കുമതി എന്നിവയുമായി ബന്ധെപ്പട്ട ബില്ലുകളും അവതരിപ്പിച്ചിട്ടുണ്ട്.

മാർച്ച് 29നോ 30നോ ജി.എസ്.ടി ബില്ലുകൾ പാസാക്കാനാണ് സർക്കാറി​െൻറ ശ്രമം. അതിനുശേഷം ബില്ലുകൾ രാജ്യസഭയുടെ പരിഗണനക്ക് വിടും. പാർലമ​െൻറ് ബിൽ പാസാക്കിയശേഷം സംസ്ഥാന നിയമസഭകൾ സ്റ്റേറ്റ് ജി.എസ്.ടി (എസ്-ജി.എസ്.ടി) പരിഗണനക്കെടുക്കും. കേന്ദ്ര ജി.എസ്.ടിയുടെ മാതൃകയിലാണ് സ്റ്റേറ്റ് ജി.എസ്.ടി ബില്ലും തയാറാക്കിയിരിക്കുന്നത്. അതാത് സംസ്ഥാനങ്ങളിലെ ഇളവുകൾ ഇതിൽ കൂട്ടിച്ചേർക്കും. ഏപ്രിൽ 12നാണ് നടപ്പുസഭാ സമ്മേളനം അവസാനിക്കുന്നത്.

പണബിൽ ആയാണ് ബില്ലുകൾ അവതരിപ്പിക്കുന്നതെങ്കിലും ഇരുസഭകളിലും ചർച്ച നടക്കും.

Tags:    
News Summary - GST bills presented in parliment

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.