മൈസൂർ: ദസറ ആഘോഷത്തിനിടെ ലൈംഗിക അതിക്രമമുണ്ടായതായി ആരോപിച്ച് സ്ത്രീകൾ രംഗത്ത്. ഫേസ്ബുക്ക്, ട്വിറ്റർ, ഇൻസ്റ്റഗ്രാം തുടങ്ങിയ സമൂഹ മാധ്യമങ്ങളിലൂടെയാണ് നിരവധി പേർ ദുരനുഭവങ്ങൾ പങ്കു വെച്ചത്.
ദസറയുടെ ഭാഗമായി തിങ്കളാഴ്ച കൃഷ്ണരാജ ബൗലെവാഡ് തെരുവിൽ നടന്ന ആഘോഷ പരിപാടിക്കിടെ പുരുഷൻമാർ ദേഹത്ത് സ്പർശിക്കുകയും അശ്ലീല കമൻറുകൾ പറയുകയും ചെയ്തതായി സ്ത്രീകൾ വെളിെപ്പടുത്തി.
ചില ആൺകുട്ടികൾ മദ്യപിച്ച് അടുത്തെത്തി മനഃപൂർവം ദേഹത്തേക്കു വീണതായും ചിലർ തങ്ങൾക്കു നേരെ അശ്ലീല പദപ്രയോഗങ്ങൾ നടത്തിയതായും സ്ത്രീകൾ ആരോപിക്കുന്നു.
അതിക്രമം നടത്തിയവർക്കു നേരെ ശബ്ദമുയർത്തിയെങ്കിലും മൈസൂർ നഗരത്തിലെ ആൺകുട്ടികൾ ആരും തങ്ങളുടെ രക്ഷക്കെത്തിയില്ലെന്നും അവർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.