ഭോപാൽ: വിവാഹാഘോഷത്തിനിടെ വരന്‍ കുതിരപ്പുറത്തു നിന്ന് കുഴഞ്ഞു വീണ് മരിച്ചു. മധ്യപ്രദേശിലെ ഷിയോപൂരില്‍ വെള്ളിയാഴ്‌ചയാണ് സംഭവം. പ്രദീപ് സിങ് ജാട്ട് (26) ആണ് മരിച്ചത്.
വിവാഹ ഘോഷയാത്രയില്‍ കുതിരപ്പുറത്ത് വരികയായിരുന്നു പ്രദീപ്. ഇടയ്ക്ക് സുഹൃത്തുക്കള്‍ക്കൊപ്പം നൃത്തം വയ്ക്കുകയും തിരികെ കുതിരപ്പുറത്തേറുകയും ചെയ്തു. പെട്ടെന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. അബോധാവസ്ഥയിലായ പ്രദീപിന് സുഹൃത്തുക്കള്‍ ചേര്‍ന്ന് സി.പി.ആർ നൽകിയെങ്കിലും പ്രതികരണമൊന്നും ഉണ്ടായില്ല.
തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചു. ഐ.സി.യുവിൽ പ്രവേശിപ്പിച്ചെങ്കിലും ഡോക്‌ടർമാർ മരണം സ്ഥിരീകരിക്കുകയായിരുന്നു. പെട്ടെന്നുണ്ടായ ഹൃദായാഘാതമാണ് മരണ കാരണമെന്ന് ഡോക്ടർമാർ വ്യക്തമാക്കി. മരണവാര്‍ത്ത അറിഞ്ഞ വധു ബോധരഹിതയായി വീണു.
ഷിയോപൂരിലെ നാഷണൽ സ്റ്റുഡന്‍റ്സ് യൂണിയൻ ഓഫ് ഇന്ത്യയുടെ (എൻ.എസ്.യു.ഐ) മുൻ ജില്ലാ പ്രസിഡന്‍റായിരുന്നു പ്രദീപ് സിങ് ജാട്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.