????? ????? ?????????? ???????? ???????????????? (??? ??????)

ശാഹീൻബാഗിൽ അറസ്​റ്റിലായ മൂന്നുപേർക്ക്​ ജാമ്യം

ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭത്തി​നിടെ ശാഹീൻബാഗിൽ അറസ്​റ്റിലായ മൂന്നുപേർക്ക്​ ഡൽഹി കേ ാടതി ജാമ്യം അനുവദിച്ചു. കോവിഡ്​ പശ്ചാത്തലത്തിൽ ജയിലുകളിൽ തടവുകാരുടെ എണ്ണം നിയന്ത്രിക്കാൻ സുപ്രീം കോടതിയും ഡൽഹി ഹൈകോടതിയും നൽകിയ നിർദേശങ്ങൾ കൂടി പരിഗണിച്ചാണ്​ ജാമ്യം നൽകിയത്​.

കോവിഡ് -19 വ്യാപനം തടയാൻ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ അനുസരിച്ചില്ലെന്നാരോപിച്ചാണ്​ സയ്യിദ് തസീർ അഹമ്മദ്, ഷാൻ മുഹമ്മദ്, സയ്യിദ് മസൂദ് അഹ്മദ് എന്നിവരെ ഡൽഹി പൊലീസ്​ അറസ്​റ്റ്​ ചെയ്​തത്​. ഇവർക്ക്​ ജാമ്യം നൽകിയാൽ പ്രതിഷേധ സ്ഥലത്ത് വീണ്ടും ജനക്കൂട്ടത്തെ അണിനിരത്തുമെന്ന വാദമുയർത്തി ജാമ്യം നൽകുന്നതിനെ പ്രോസിക്യൂഷൻ എതിർത്തു. എന്നാൽ, കർശന നിയന്ത്രണം ഏർപ്പെടുത്തിയാൽ ഈ ആശങ്ക പരിഹരിക്കാമെന്ന് വ്യക്തമാക്കി കോടതി ഈ വാദം നിരാകരിച്ചു.

പ്രതിഷേധത്തിനായി മൂവരും ശാഹീൻബാഗ് സന്ദർശിക്കരുതെന്ന് കോടതി നിർദേശിച്ചു. സാമൂഹിക മാധ്യമങ്ങളിൽ സി.എ.എ, എൻ.ആർ.സി, എൻ.പി.ആർ. എന്നിവ സംബന്ധിച്ച്​ അഭിപ്രായം പ്രകടിപ്പിക്കരുതെന്നും മാധ്യമങ്ങൾക്ക്​ ഇതുസംബന്ധിച്ച്​ അഭിമുഖം നൽകരുതെന്നും കോടതി ഉത്തരവിട്ടു.

Tags:    
News Summary - grants bail to three Shaheen Bagh protesters

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.