ഗൗരി ലങ്കേഷി​െൻറ കൊലപാതകത്തില്‍  ഇന്ത്യന്‍ പ്രസ്‌ക്ലബ് ഓഫ് നോര്‍ത്ത്  അമേരിക്ക പ്രതിഷേധിച്ചു 

ന്യൂയോര്‍ക്ക് : ബംഗ്ലുരുവിലെ മുതിര്‍ന്ന പത്രപ്രവര്‍ത്തകയും എഴുത്തുകാരിയും ഫാസിസ്റ്റ് വിമര്‍ശകയും  ഗൗരി ലങ്കേഷ് വെടിയേറ്റു മരിച്ച സംഭവത്തില്‍ ഇന്ത്യന്‍ പ്രസ്‌ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക  പ്രതിഷേധം രേഖപ്പെടുത്തി.

ഗൗരി ലങ്കേഷ് വെടിയേറ്റു മരിച്ച സംഭവം മാധ്യമ ലോകത്തെ ഞെട്ടിച്ചു.  ചൊവ്വാഴ്ച ബെംഗളൂരുവിലെ വീട്ടില്‍ അജ്ഞാതരുടെ വെടിയേറ്റ് കൊല്ലപ്പട്ട ഗൌരി ലങ്കേഷിന്റേത് ഡോ.എം.എം.കല്‍ബൂര്‍ഗിയുടേതിന് സമാനമായ അന്ത്യമാണ്​. കല്‍ബൂര്‍ഗിയുടെ കൊലപ്പെട്ടിട്ട് രണ്ടു വര്‍ഷം പിന്നിട്ടിട്ടും കൊലയാളികളെ ഇതുവരെ പിടികൂടിയിട്ടില്ല. ഇതിനെതിരെ ഗൗരി ലങ്കേഷടക്കമുള്ള ചിന്തകരും സാഹിത്യകാരന്‍മാരും കഴിഞ്ഞ ദിവസം കര്‍ണാടകയില്‍ പ്രതിഷേധ പ്രകടനങ്ങള്‍ സംഘടിപ്പിച്ചിരുന്നു. 

ജനാധിപത്യത്തിനും മാധ്യമ സ്വാതന്ത്ര്യത്തിനും നേരേയുള്ള ഫാസിസ്റ്റു ശക്തികളുടെ കടന്നുകയറ്റത്തിനെരേ മോദി ഗവണ്‍മെന്റ് ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നും കൊലയാളികളെ ഉടന്‍ അറസ്റ്റു ചെയ്യണമെന്നും ഇന്ത്യ പ്രസ്‌ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക പ്രസിഡന്റ് ശിവന്‍ മുഹമ്മ, സെക്രട്ടറി ഡോ. ജോര്‍ജ് കാക്കനാട്ട്, ട്രഷറര്‍ ജോസ് കാടാപുറം, നിയുക്ത പ്രസിഡന്റ് മധു കൊട്ടാരക്കര എന്നിവല്‍ സംയുക്ത പ്രസ്താവനയില്‍ ആവശ്യപ്പെട്ടു
 

Tags:    
News Summary - Gowri lankesh murder-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.