photo: ndtv

ദുർഗ പൂജ കമ്മിറ്റികൾക്ക്​ സർക്കാർ 50,000 രൂപ വീതം നൽകും -മമത

​കൊൽക്കത്ത: ദുർഗ പൂജ കമ്മിറ്റികൾക്ക് സംസ്ഥാന സർക്കാർ 50,000 രൂപ വീതം ന​ൽകുമെന്ന്​ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ദുർഗ പൂജക്ക്​ മുന്നോടിയായി 80,000 തെരുവുകച്ചവടക്കാർക്ക് 2000 രൂപ വീതം ഒറ്റത്തവണ സഹായവും നൽകും. ഒക്ടോബർ 22 മുതൽ ഒരാഴ്​ചക്കാലമാണ്​ പൂജ നടക്കുക. പശ്ചിമ ബംഗാളിലെ ഏറ്റവും വലിയ ഉത്സവങ്ങളിലൊന്നാണിത്​.

കോവിഡ്​ സാഹചര്യത്തിൽ പൂജക്ക്​ വേണ്ടി ഒരുക്കുന്ന പന്തൽ നാല് വശങ്ങളിലും തുറന്നതായിരിക്കണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു. പന്തലുകളുടെ പ്രവേശനകവാടങ്ങളിൽ സാനിറ്റൈസറുകൾ സ്​ഥാപിക്കണം. മാസ്ക് ധരിക്കുകയും ശാരീരിക അകലം പാലിക്കുകയും ചെയ്യണം. പന്തലുകളിൽ സാംസ്കാരിക പരിപാടികൾ സംഘടിപ്പിക്കരുതെന്നും മമത ബാനർജി അറിയിച്ചു.



Full View


Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.