അന്താരാഷ്​ട്ര വിമാനങ്ങളുടെ വിലക്ക്​ ജൂലൈ 31 വരെ നീട്ടി

ന്യൂഡൽഹി: അന്താരാഷ്​ട്ര വിമാനങ്ങളുടെ വിലക്ക്​ ജൂലൈ 31 വരെ നീട്ടി. ഡയറക്​ടർ ജനറൽ ഒാഫ്​ സിവിൽ ഏവിയേഷനാണ്​ ഉത്തരവിറക്കിയത്​. കോവിഡ്​ പശ്​ചാത്തലത്തിലാണ്​ വിലക്ക്​ നീട്ടിയത്​.

കാർഗോ വിമാനങ്ങൾ, എയർ ബബിൾ കരാർ പ്രകാരമുള്ള വിമാനങ്ങൾ എന്നിവ സർവീസ്​ നടത്തുമെന്ന്​ ഡി.ജി.സി.​എ അറിയിച്ചു. കോവിഡിനെ തുടർന്ന കഴിഞ്ഞ 15 മാസങ്ങളായി അന്താരാഷ്​ട്ര വിമാനസർവീസ്​ നിർത്തിവെച്ചിരിക്കുകയാണ്​.

അതേസമയം ഡെൽറ്റ പ്ലസ്​ വകഭേദം രാജ്യത്ത്​ സ്ഥിരീകരിച്ചതിനെ തുടർന്ന്​ നിരവധി രാജ്യങ്ങൾ ഇന്ത്യയിൽ നിന്നുള്ള വിമാനങ്ങൾക്ക്​ വിലക്കേർപ്പെടുത്തിയിട്ടുണ്ട്​. 

Tags:    
News Summary - Govt extends ban on scheduled international flights till July 31

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.