കേന്ദ്ര ബജറ്റ്​ ഫെബ്രുവരി ഒന്നിന്​ തന്നെ

ന്യൂഡൽഹി: കേന്ദ്ര ബജറ്റ്​ ​ഫെബ്രുവരി ഒന്നിന്​ തന്നെ അവതരിപ്പിക്കും. നേരത്തെ തെരഞ്ഞെടുപ്പ്​ കമ്മീഷൻ ബജറ്റ്​ മാറ്റുന്നതിനെ സംബന്ധിച്ച്​ കേന്ദ്രസർക്കാറി​​െൻറ അഭിപ്രായം ചോദിച്ചിരുന്നു. ഇതിൽ ബജറ്റ്​ മാ​റ്റേണ്ടെ സാഹചര്യമില്ലെന്ന്​ സർക്കാർ തിരഞ്ഞെടുപ്പ്​ കമ്മീഷനെ അറിയിക്കുമെന്നാണ്​ സൂചന.

തെരഞ്ഞെടുപ്പ്​ പെരുമാറ്റചട്ടം പാലിച്ച്​​ കൊണ്ട്​ തന്നെ ബജറ്റ്​ അവതരിപ്പിക്കാൻ സാധിക്കുമെന്നാണ്​ കേന്ദ്രസർക്കാറി​​െൻറ പ്രതീക്ഷ. ബജറ്റുമായി ബന്ധപ്പെട്ട സർക്കുലർ സെപ്​തംബർ മാസത്തിൽ തന്നെ സർക്കാർ വിവിധ വകുപ്പുകൾക്ക്​ കൈമാറിയിരുന്നു. പെ​െട്ടന്ന്​ എടുത്ത തീരുമാനമ​ല്ല ബജറ്റ്​ അവതരണം. അതുകൊണ്ട്​ ഇപ്പോൾ ബജറ്റ്​ മാറ്റേണ്ട സാഹചര്യമില്ലെന്നാണ്​ സർക്കാർ നിലപാട്​.  ഇക്കാര്യങ്ങളെല്ലാം ഉൾപ്പെടുത്തിയുള്ള മറുപടി സർക്കാർ തെരഞ്ഞെടുപ്പ്​ കമ്മീഷന്​ നൽകുമെന്നാണ്​ സൂചന.

കോൺഗ്രസ്​ ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ ബജറ്റ്​ മാറ്റണമെന്ന നിലപാടിലാണ്​. അഞ്ച്​ സംസ്​ഥാനങ്ങളിലേക്ക്​ നടക്കുന്ന തെരഞ്ഞെടുപ്പി​​െൻറ അവസാനഘട്ടമായ മാർച്ച്​ എട്ടിന്​ ശേഷം ബജറ്റ്​ അവതരിപ്പിച്ചാൽ മതിയെന്നാണ്​ പ്രതിപക്ഷ പാർട്ടികളുടെ ആവശ്യം.

Tags:    
News Summary - Govt to defend Feb 1 Budget date; EC seeks stand on oppn call for delay

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.