സൈന്യത്തിന് 1,66,000 അത്യാധുനിക തോക്കുകൾ വാങ്ങുന്നു

ന്യൂഡൽഹി: സൈന്യത്തി​​​െൻറ ആയുധശേഷി വർധിപ്പിക്കാൻ  1,66,000 അത്യാധുനിക തോക്കുകൾ വാങ്ങുന്നു. 3,547 കോടി രൂപയുടെ തോക്കുകൾ വാങ്ങാനുള്ള പദ്ധതിക്ക്​ പ്രതിരോധ മന്ത്രി നിർമല സീതാരാമ​​​​െൻറ അധ്യക്ഷതയിൽ ചേർന്ന യോഗം അനുമതി നൽകി.

അതിർത്തി മേഖലയിൽ കാവൽ നിൽക്കുന്ന സൈനികർക്ക് അത്യാധുനിക ഉപകരണങ്ങൾ ലഭ്യമാക്കണമെന്ന് കരസേന ദീർഘനാളായി ആവശ്യപ്പെടുകയായിരുന്നു. സായുധ സേനകളുടെ 11 വർഷം പഴക്കമുള്ള ആവശ്യമാണ് അംഗീകരിക്കപ്പെട്ടത്​. പ്രഹരശേഷി കൂടിയ 72,400 അത്യാധുനിക റൈഫിളുകളും (അസോൾട്ട് റൈഫിൾ) 93,895 കാർബൈനുകളുമാണ് (ചെറുഓട്ടോമാറ്റിക് റൈഫിൾ) വാങ്ങുക.

Tags:    
News Summary - Govt approves emergency purchase of 1.6 lakh assault rifles- India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.