ഭോപാല്‍: കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് മധ്യപ്രദേശ് ഉജ്ജയിനിയിലെ മഹാകാലേശ്വര്‍ ക്ഷേത്രദർശനം നടത്തി. ശനിയാഴ്ച രാവിലെ 'ഭോഗ് ആരതി' സമയത്താണ് ഗവർണർ എത്തിയത്. കോവിഡ് മാർഗനിർദേശ പ്രകാരം ബാരിക്കേഡിന് പിന്നില്‍നിന്നാണ് ആരിഫ് മുഹമ്മദ് ഖാന് പ്രാർഥിച്ചത്. 40 മിനിറ്റോളം ക്ഷേത്രത്തില്‍ ചെലവഴിച്ചു.
രാജ്യക്ഷേമത്തിനും വികസനത്തിനും പുരോഗതിക്കും വേണ്ടി പ്രാർഥിച്ചതായി അദ്ദേഹം പറഞ്ഞു. രാജ്യം അഭിമുഖീകരിക്കുന്ന വലിയ പ്രതിസന്ധി ഉടന്‍ അവസാനിക്കട്ടെയെന്ന് ആഗ്രഹിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു. വെള്ളിയാഴ്ച രാത്രിയാണ് ഗവർണർ മധ്യപ്രദേശിലെത്തിയത്. കോവിഡ് വ്യാപനം കാരണം ശ്രീകോവിൽ പ്രവേശനം നിരോധിച്ചതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.