യു.പി സർക്കാർ കാർഷിക കടം എഴുതിത്തള്ളി

ലഖ്നോ: ചെറുകിട, ഇടത്തരം കർഷകരുടെ ഒരു ലക്ഷം രൂപ വരെയുള്ള വായ്പ ഉത്തർപ്രദേശ് സർക്കാർ എഴുതിത്തള്ളി. ചൊവ്വാഴ്ച മുഖ്യമന്ത്രി യോഗി ആദിത്യനാഥി​െൻറ അധ്യക്ഷതയിൽ ചേർന്ന കാബിനറ്റ് യോഗമാണ് തീരുമാനമെടുത്തത്. 5630 കോടി രൂപയുടെ കിട്ടാക്കടങ്ങളും എഴുതിത്തള്ളി. രണ്ടുതരം കടങ്ങളും തള്ളിയതിലൂടെ സർക്കാറിന് 36,359 കോടി രൂപയുടെ ബാധ്യതയുണ്ടാകും.

കാർഷിക വായ്പ എഴുതിത്തള്ളുമെന്ന് ബി.ജെ.പി പ്രകടനപത്രികയിൽ വാഗ്ദാനം ചെയ്തിരുന്നു. 2.1 കോടി കർഷകർക്ക് പ്രഖ്യാപനം ഗുണംചെയ്യുമെന്ന് സർക്കാർ പറഞ്ഞു. എന്നാൽ, എഴുതിത്തള്ളുന്ന വായ്പകൾക്ക് ഒരു ലക്ഷം രൂപ പരിധി നിശ്ചയിച്ചത് കർഷകരോട് ചെയ്ത വഞ്ചനയാണെന്നും മുഴുവൻ കടങ്ങളും എഴുതിത്തള്ളുമെന്നായിരുന്നു ബി.ജെ.പി വാഗ്ദാനമെന്നും സമാജ്വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് പറഞ്ഞു.

വൻ വ്യവസായികളുടെ 1,40,000 കോടി രൂപ എഴുതിത്തള്ളിയ ബി.ജെ.പി സർക്കാറിന് ഉത്തർപ്രദേശ് കർഷകരുടെ 92,000 കോടി രൂപയുടെ കടം എഴുതിത്തള്ളാനാവില്ലേയെന്ന് കോൺഗ്രസ് ചോദിച്ചു.

Tags:    
News Summary - up government waived off agricuture loans

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.