ഡൽഹിയിൽ സർക്കാർ രൂപവത്കരണ ചർച്ചകൾ തുടങ്ങി; മോദിയുടെ വിദേശ സന്ദർശനത്തിന് മുമ്പ് മുഖ്യമന്ത്രിയെ തീരുമാനിക്കും

ന്യൂഡൽഹി: 27 വർഷത്തിനു ശേഷം ഭരണം തിരിച്ചുപിടിച്ച ഡൽഹിയിൽ മുഖ്യമന്ത്രിയെ തീരുമാനിക്കാൻ തിരക്കിട്ട ചർച്ചകൾ തുടങ്ങി ബി.ജെ.പി. ന്യൂഡൽഹി മണ്ഡലത്തിൽ അരവിന്ദ് കെജ്രിവാളിനെ അടിയറവ് പറയിച്ച പർവേശ് വർമ, ഡൽഹിയിലെ പ്രതിപക്ഷ നേതാവായിരുന്ന വിജേന്ദർ ഗുപ്ത, വനിത നേതാവായ ശിഖ റായ് എന്നിവരുടെ പേരുകളാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നത്. ഇതിൽ തന്നെ പർവേശ് വർമക്കായിരിക്കും മുൻഗണന.

ഇവരെ കൂടാതെ മുൻ കേന്ദ്രമന്ത്രി സുഷമ സ്വരാജിന്റെ മകൾ ബാൻസുരി സ്വരാജിന്റെ പേരുകളും മുഖ്യമന്ത്രിസ്ഥാനത്തേക്ക് ഉയർന്നു കേൾക്കുന്നുണ്ട്. ഡൽഹിയിലെ എം.പിയാണ് ബാൻസുരി. അതോടൊപ്പം മോത്തി നഗറിൽ നിന്ന് വിജയിച്ച ഹരീഷ് ഖുറാനയുടെ പേരും പരിഗണനയിലുണ്ട്.

പ്രധാനമന്ത്രി നരേന്ദ്രമോദി വിദേശത്തേക്ക് പോകുന്നതിന് മുമ്പ് മുഖ്യമന്ത്രിയുടെ കാര്യത്തിൽ തീരുമാനമുണ്ടായേക്കും. വിദേശ സന്ദർശനത്തിന് ശേഷമായിരിക്കും സത്യപ്രതിജ്ഞ നടക്കുക.

പ്രധാനമന്ത്രിക്കു പുറമെ, ആഭ്യന്തരമന്ത്രി അമിത് ഷാ, ജെ.പി. നദ്ദ എന്നിവരും സർക്കാർ രൂപവത്കരണ ചർച്ചകളിൽ സജീവമായുണ്ട്. ബി.ജെ.പി ദേശീയ നേതൃത്വവുമായുള്ള സംസ്ഥാന നേതൃത്വത്തിന്റെ ആദ്യഘട്ട ചർച്ചകൾ പൂർത്തിയായി. 

തു​ട​ർ​ച്ച​യാ​യി നാ​ലാം ത​വ​ണ​യും ഡ​ൽ​ഹി​യി​ൽ അ​ധി​കാ​രം പി​ടി​ച്ചെ​ടു​ക്കു​മെ​ന്ന ആ​ത്മ​വി​ശ്വാ​സ​ത്തി​ൽ ഒ​റ്റ​ക്ക് തെ​ര​ഞ്ഞെ​ടു​പ്പി​നെ നേ​രി​ട്ട ആം ​ആ​ദ്മി പാ​ർ​ട്ടി​ക്ക് (ആ​പ്) ന​ഷ്ട​മാ​യ​ത് 40 സീ​റ്റു​ക​ളാണ്. പാ​ർ​ട്ടി ദേ​ശീ​യ ക​ൺ​വീ​ന​റും മു​ൻ മു​ഖ്യ​മ​ന്ത്രി​യു​മാ​യ അ​ര​വി​ന്ദ് കെ​ജ്രി​വാ​ൾ, മു​ൻ ഉ​പ​മു​ഖ്യ​മ​ന്ത്രി​യും കെ​ജ്രി​വാ​ളി​ന്റെ വ​ലം​കൈ​യു​മാ​യ മ​നീ​ഷ് സി​സോ​ദി​യ, മു​ൻ മ​ന്ത്രി​യും പാ​ർ​ട്ടി സ്ഥാ​പ​ക​രി​ലൊ​രാ​ളു​മാ​യ സ​​​ത്യേ​ന്ദ​ർ ജെ​യി​ൻ, പാ​ർ​ട്ടി​യു​ടെ യു​വ നേ​താ​വും മ​ന്ത്രി​യു​മാ​യ സൗ​ര​ഭ് ഭ​ര​ദ്വാ​ജ്, പാ​ർ​ട്ടി സ്ഥാ​പ​കാം​ഗ​വും മു​തി​ർ​ന്ന നേ​താ​വു​മാ​യ സോ​മ​നാ​ഥ് ഭാ​ര​തി, ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ർ രാ​ഖി ബി​ർ​ള തു​ട​ങ്ങി​യ മു​ൻ​നി​ര നേ​താ​ക്ക​ളെ​ല്ലാം അ​ടി​പ​ത​റി വീ​ണു. 

2015ലും 2020​ലും ഡ​ൽ​ഹി​യി​ൽ പാ​ർ​ട്ടി നേ​ടി​യ വ​ൻ വി​ജ​യ​ങ്ങ​ളി​ൽ പ​ട്ടി​ക​വ​ർ​ഗ, മു​സ്‍ലിം വി​ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നു ല​ഭി​ച്ച വ​ലി​യ പി​ന്തു​ണ പ്ര​തി​ഫ​ലി​ച്ചി​രു​ന്നു. ഇ​ത്ത​വ​ണ വോ​ട്ട് ഭി​ന്നി​ച്ച​തോ​ടെ ഭൂ​രി​പ​ക്ഷ​ത്തി​ൽ ഇ​ള​ക്കം ത​ട്ടി​യെ​ങ്കി​ലും ആ​പി​നെ ഡ​ൽ​ഹി​യി​ൽ​നി​ന്നു തു​ട​ച്ചു​നീ​ക്കു​ന്ന​തി​ൽ ത​ട​ഞ്ഞു​നി​ർ​ത്താ​ൻ ഈ ​മേ​ഖ​ല​ക്ക് സാ​ധി​ച്ചു.

Tags:    
News Summary - Government started talks in Delhi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.