representational image

റോഡപകടത്തിൽ പെടുന്നവരെ ആശുപത്രിയിലെത്തിക്കാൻ മടിക്കണ്ട; പാരിതോഷികം പ്രഖ്യാപിച്ച്​ ഗതാഗത വകുപ്പ്​

ന്യൂഡൽഹി: റോഡപകടങ്ങളിൽ പെടുന്നവരെ സമയബന്ധിതമായി ആശുപത്രിയിൽ എത്തിക്കുന്നവർക്ക്​ പാരിതോഷികവുമായി കേന്ദ്ര ഉപരിതല ഗതാഗത, ഹൈവേ വകുപ്പ്​​. അപകടത്തിൽ പെട്ട്​​ മണിക്കൂറിനുള്ളിൽ (ഗോൾഡൻ അവർ) പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ച്​ ജീവൻ രക്ഷിക്കുന്നവർക്ക്​ 5000 രൂപയാണ്​ നൽകുക.

സംസ്​ഥാനങ്ങളിലെയും കേന്ദ്ര ഭരണപ്രദേശങ്ങളിലെയും ​പ്രിൻസിപ്പൽ, ട്രാൻസ്​പോർട്ട്​ സെക്രട്ടറിമാർക്കയച്ച കത്തിലാണ്​ കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ്​ മന്ത്രാലയം ഇക്കാര്യം അറിയിച്ചത്​. ഈ മാസം 15 മുതൽ 2026 മാർച്ച്​ 31 വരെയാണ്​ പദ്ധതിയുടെ കാലയളവ്​.

അടിയന്തര സാഹചര്യങ്ങളിൽ റോഡപകടബാധിതരെ സഹായിക്കാൻ പൊതുജനങ്ങളെ പ്രചോദിപ്പിക്കുക എന്നതാണ്​ പദ്ധതി കൊണ്ട്​ സർക്കാർ ഉദ്ദേശിക്കുന്നത്​. 5000 രൂപക്കൊപ്പം പ്രശസ്​തി പത്രവും ലഭിക്കും. ഇത്തരത്തിൽ റോഡപകടങ്ങിൽ പെട്ടവരെ സഹായിക്കുന്നവരിൽ നിന്ന്​ 10 പേർക്ക്​ ദേശീയ തലത്തിൽ പുരസ്​കാരം നൽകും. ലക്ഷം രൂപയായിരിക്കും വർഷത്തിൽ നൽകുന്ന ഇൗ പുരസ്കാര ജേതാവിന്​ ലഭിക്കുക. ​

ഒന്നിലധികം പേർ ഒന്നിലധികം ഇരകളുടെ ജീവൻ രക്ഷിക്കുന്നുവെങ്കിൽ ഒരാൾക്ക്​ 5,000 രൂപവെച്ച്​ രക്ഷിക്കുന്നവർക്ക്​ 5,000 രൂപ വീതവും നൽകുമെന്ന്​ മാർഗനിർദ്ദേശത്തിൽ വ്യക്തമാക്കി. പദ്ധതിയുടെ ഭാഗമായി ഗതാഗത വകുപ്പ്​ സംസ്​ഥാനങ്ങൾക്ക്​ അഞ്ച്​ ലക്ഷം രൂപ വീതം അനുവദിച്ചു.

ഗതാഗത വകുപ്പിന്‍റെ മാർഗനിർദേശ പ്രകാരം രക്ഷാപ്രവർത്തനം നടത്തിയയാൾ സംഭവം ആദ്യം പൊലീസിനെ അറിയിച്ചാൽ ഡോക്ടറോട്​ വിശദാംശങ്ങൾ ആരാഞ്ഞ ശേഷം അദ്ദേഹത്തിന്​ ഔദ്യോഗിക ലെറ്റർ പാഡിൽ ഒരു അംഗീകാരം നൽകും.

അംഗീകാരത്തിന്‍റെ പകർപ്പ് ജില്ലാ തലത്തിൽ ജില്ലാ മജിസ്‌ട്രേറ്റിന്‍റെ അധ്യക്ഷതയിൽ ബന്ധപ്പെട്ട പൊലീസ് സ്റ്റേഷൻ മുഖേന രൂപീകരിച്ച അപ്രൈസൽ കമ്മിറ്റിക്ക് അയക്കും.

അപകടത്തിൽപെട്ടയാളെ നേരിട്ട് ആശുപത്രിയിൽ എത്തിക്കുകയാണെങ്കിൽ ആശുപത്രി എല്ലാ വിശദാംശങ്ങളും ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനിൽ നൽകണം. അവർക്ക്​ പൊലീസ് അംഗീകാരം നൽകുമെന്ന്​ മാർഗനിർദേശത്തിൽ പറയുന്നു. രക്ഷാപ്രവർത്തകർക്ക്​ വർഷത്തിൽ പരമാവധി അഞ്ച് തവണ പാരിതോഷികത്തിന്​ അർഹനാകാം.

2020ൽ ഇന്ത്യയിൽ 3,66,138 റോഡപകടങ്ങളിൽ നിന്നായി 1,31,714 മരണങ്ങൾ സംഭവിച്ചതായി കേന്ദ്ര ഗതാഗത വകുപ്പ്​ മന്ത്രി നിതിൻ ഗഡ്കരി ലോക്‌സഭയിൽ അറിയിച്ചിരുന്നു. 

Tags:    
News Summary - Government providing Rs 5,000 reward to those who help save lives of road accident victims

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.