ഗരീബ്​ രഥ്​ ട്രെയിനുകൾ​ നിർത്തുന്നു

ന്യൂഡൽഹി: ഇന്ത്യൻ റെയിൽവേ ഗരീബ്​ രഥ്​ ട്രെയിനുകളുടെ സർവീസ്​ നിർത്താനൊരുങ്ങുന്നതായി റിപ്പോർട്ട്​. ടൈംസ്​ ന ൗ ആണ്​ വാർത്ത പുറത്ത്​ വിട്ടത്​. സാധാരണക്കാർക്കും എ.സി ട്രെയിനുകളിലെ യാത്ര സാധ്യമാക്കുന്നതിനാണ്​ റെയിൽവേ ഗരീ ബ്​ രഥ്​ ട്രെയിനുകൾ അവതരിപ്പിച്ചത്​.

ഗരീബ്​ രഥ്​ ട്രെയിനുകൾക്കായി കോച്ചുകൾ നിർമിക്കുന്നത്​ റെയിൽവേ നേരത്തെ തന്നെ നിർത്തിയിരുന്നു. ഗരീബ്​ രഥ്​ ട്രെയിനുകൾ മെയിൽ അല്ലെങ്കിൽ എകസ്​പ്രസ്​ ട്രെയിനുകളാക്കി മാറ്റാനാണ്​ സർക്കാറിൻെറ പദ്ധതി.

2006ൽ ലാലു പ്രസാദ്​ യാദവാണ്​ എ.സി ത്രീ ടയർ കോച്ചുകളുമായി ഗരീബ്​ രഥ്​ ആരംഭിച്ചത്​. ബീഹാറിലെ സഹർസയിൽ നിന്നും അമൃതസറിലേക്കായിരുന്നു ആദ്യത്തെ ഗരീബ് രഥ്​ ട്രെയിൻ​ സർവീസ്​ നടത്തിയത്​. കേരളത്തിൽ കൊച്ചുവേളിയിൽ നിന്ന്​ ലോക്​മാന്യതിലകിലേക്ക്​ ഗരീബ്​ രഥ്​ സർവീസുണ്ട്​.

Tags:    
News Summary - Government planning to discontinue Garib Rath-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.