ഗുവാഹതി (അസം): സംസ്ഥാനത്തെ സർക്കാർ നിയന്ത്രിത മദ്റസകളും സംസ്കൃത സ്കൂളുകളും അടച്ചുപൂട്ടാനുള്ള നിർദേശത്തിന് മന്ത്രിസഭയുടെ അംഗീകാരം. ഇതുസംബന്ധിച്ച ബിൽ നിയമസഭയുടെ ശീതകാല സമ്മേളനത്തിൽ അവതരിപ്പിക്കുമെന്ന് പാർലമെൻററികാര്യ മന്ത്രി ചന്ദ്രമോഹൻ പട്ടോവറി അറിയിച്ചു.
മദ്റസകൾ, സംസ്കൃത സ്കൂളുകൾ എന്നിവയുമായി ബന്ധപ്പെട്ട നിലവിലെ നിയമങ്ങൾ റദ്ദാക്കുമെന്നും അടുത്ത നിയമസഭ സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കുമെന്നും പട്ടോവറി പറഞ്ഞു. അസമിൽ 610 സർക്കാർ മദ്റസകളുണ്ടെന്നും ഇവക്കായി സർക്കാർ പ്രതിവർഷം 260 കോടി രൂപ ചെലവഴിക്കുന്നുണ്ടെന്നും വിദ്യാഭ്യാസ മന്ത്രി ഹിമന്ത ബിശ്വ ശർമ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.