അഹ്മദാബാദ്: നാഷനൽ ഇന്നവേഷൻ കൗൺസിൽ നിർത്തലാക്കാനുള്ള കേന്ദ്രസർക്കാർ തീരുമാനം നിരാശപ്പെടുത്തിയെന്ന് ഇന്ത്യയിൽ ടെലികോം വിപ്ലവത്തിന് കളമൊരുക്കിയ സാം പിത്രോഡ പറഞ്ഞു. നവീന ആശയങ്ങളിലൂെട തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുന്നതിെൻറ പ്രാധാന്യം സർക്കാർ തിരിച്ചറിയുന്നില്ല. ഗുജറാത്ത് ചേംബർ ഒാഫ് കോമേഴ്സ് സംഘടിപ്പിച്ച ചടങ്ങിൽ സംസാരിക്കുകയായിരുന്നു ഇന്നവേഷൻ കൗൺസിൽ മുൻ ചെയർമാൻ കൂടിയായ സാം പിത്രോഡ.
സർക്കാർ, ജുഡീഷ്യറി, വിദ്യാഭ്യാസം, ആരോഗ്യം എന്നീ മേഖലകളിൽ നവീന ആശയങ്ങൾ അനിവാര്യമാണ്. ചരിത്രത്തിൽനിന്നും നമ്മൾ ഭാവിയിലേക്കാണ് നോക്കേണ്ടത്. എന്നാൽ, ഇന്ത്യയിൽ എന്നും സംവാദം നടക്കുന്നത് രാമേക്ഷത്രത്തെക്കുറിച്ചും മറ്റുമാണ്. നാഷനൽ ഇന്നവേഷൻ കൗൺസിൽ മൻമോഹൻ സിങ് സർക്കാറിെൻറ മഹത്തായ ചുവടുവെപ്പായിരുന്നു. ഇത് നിർത്തലാക്കരുതെന്ന് ഞാൻ ആവശ്യപ്പെട്ടിരുന്നുവെങ്കിലും സർക്കാർ കേട്ടില്ല. പ്രകടനങ്ങൾ കൊണ്ടോ മറ്റുള്ളവരെ കുറ്റപ്പെടുത്തിയതുകൊണ്ടോ രാജ്യത്തിന് വിജയിക്കാനാവില്ലെന്നും സാം പിത്രോഡ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.