Posted On
date_range Updated On
date_range 2 ജി സ്പെക്ട്രം കേസ്: സർക്കാർ അപ്പീൽ പോകണമെന്ന് സുബ്രഹ്മണ്യൻ സ്വാമി
ന്യൂഡൽഹി: 2ജി സ്പെക്ട്രം അഴിമതിക്കേസിൽ എല്ലാ പ്രതികളെയും കുറ്റവിമുക്തരാക്കിയ കോടതിവിധിക്കെതിരെ സർക്കാർ ഉടൻ അപ്പീൽ പോകണമെന്ന് ബി.ജെ.പി നേതാവ് സുബ്രഹ്മണ്യൻ സ്വാമി.
ഹൈകോടതിയിൽ അപ്പീൽ നൽകിക്കൊണ്ട് സർക്കാർ വിശ്വാസം തെളിയിക്കണമെന്നാണ് 2ജി അഴിമതി വെളിച്ചത്തു കൊണ്ടു വന്ന സുബ്രഹ്മണ്യൻ സ്വാമി വിധി വന്നയുടൻ ട്വീറ്റ് ചെയ്തത്.
അനധികൃത സ്വത്ത് സമ്പാദന കേസിൽ മുൻ തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയെ കുറ്റവിമുക്തയാക്കിയ കർണാടക ഹൈകോടതി വിധിക്കെതിരായി സുപ്രീം കോാടതി വിധി വന്നത് ഉദ്ധരിച്ചുകൊണ്ട് കോൺഗ്രസിെൻറ ആഘോഷം അപക്വമാണെന്നും സ്വാമി ട്വീറ്റ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.