ന്യൂഡൽഹി: വന്ദേ ഭാരത് മിഷൻെറ രണ്ടാം ഘട്ടത്തിൽ കൂടുതൽ രാജ്യങ്ങളിൽ നിന്നുള്ള ഇന്ത്യക്കാരെ നാട്ടിലെത്തിക്കുമെന്ന് സൂചന. കസാഖിസ്താൻ, ഉസ്ബസ്ക്കിസ്താൻ, റഷ്യ, ജർമ്മനി, സ്പെയിൻ, തായ്ലൻഡ് തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുള്ള പ്രവാസികളെയാവും നാട്ടിലെത്തിക്കുക. മെയ് 15ന് ആരംഭിക്കുന്ന രണ്ടാം ഷെഡ്യൂളിലാണ് ഈ രാജ്യങ്ങളിൽ നിന്നുള്ള പ്രവാസികളെ എത്തിക്കുക.
മെയ് 14 വരെ 64 വിമാനങ്ങളാണ് പ്രവാസികളെയും വഹിച്ച് ഇന്ത്യയിലെത്തുക. 15,000 പ്രവാസികളെ നാട്ടിലെത്തിക്കാനാണ് ലക്ഷ്യമിടുന്നത്. ഇന്ത്യയിൽ 14 വിമാനത്താവളങ്ങളിലായാണ് രക്ഷാദൗത്യത്തിന് പുറപ്പെട്ട വിമാനങ്ങളെത്തുന്നത്. ഗൾഫ് യുദ്ധത്തിന് ശേഷമുള്ള ഏറ്റവും വലിയ ഒഴിപ്പിക്കലാണ് ഇപ്പോൾ നടക്കുന്നതെന്നാണ് കേന്ദ്രസർക്കാറിൻെറ അവകാശവാദം.
മേയ് അവസാനത്തോടെ രണ്ട് ലക്ഷം പേരെ നാട്ടിലെത്തിക്കാനാണ് കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നത്. ജൂൺ മാസത്തോടെ നാല് ലക്ഷം പ്രവാസികളെ നാട്ടിലെത്തിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.