ഗോരഖ്പുർ: തുടർച്ചയായ ശിശുമരണങ്ങൾമൂലം ദേശീയ ശ്രദ്ധയാകർഷിച്ച ബി.ആർ.ഡി മെഡിക്കൽ കോളജ് ആശുപത്രിയിൽ ദുരന്തങ്ങൾ തുടർക്കഥയാവുന്നു. കഴിഞ്ഞ ദിവസം 24 മണിക്കൂറിനുള്ളിൽ ഇവിടെ 13 കുഞ്ഞുങ്ങൾകൂടി മരിച്ചു. ഇതോടെ 2017ൽമാത്രം ഇവിടെ മരിച്ച കുഞ്ഞുങ്ങളുടെ എണ്ണം 1,317 ആയി.
കഴിഞ്ഞ ദിവസം മരിച്ച 13 കുഞ്ഞുങ്ങളിൽ 10 കുഞ്ഞുങ്ങൾ നവജാത ശിശുക്കൾക്കുള്ള തീവ്രപരിചരണ വിഭാഗത്തിലും മൂന്ന് കുട്ടികൾ കുട്ടികളുടെ വാർഡിലുമാണെന്ന് പുതുതായി ചാർജെടുത്ത പ്രിൻസിപ്പൽ ഡോ. പി.കെ. സിങ് അറിയിച്ചു. മസ്തിഷ്കവീക്കത്തെ തുടർന്ന് ഇവിടെ 53 കുട്ടികളെക്കൂടി പ്രവേശിപ്പിച്ചിട്ടുണ്ടെങ്കിലും ഇൗ രോഗം മൂലം പുതിയ മരണങ്ങളുണ്ടായിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. സെപ്റ്റംബറിൽ രണ്ട് ദിവസത്തിനിടെ 32 കുട്ടികൾ മരിച്ചു.
ആശുപത്രി രേഖകൾ പ്രകാരം ഇൗ വർഷം ജനുവരിയിൽ-152, ഫെബ്രുവരി-122, മാർച്ച്-159, ഏപ്രിൽ-123, േമയ്-139, ജൂൺ-137, ജൂലൈ-128, ആഗസ്റ്റ് -325 എന്നിങ്ങനെയാണ് മരണസംഖ്യ. വളർച്ചയെത്താതെയുള്ള പ്രസവം, തൂക്കക്കുറവ്, മഞ്ഞപ്പിത്തം, ന്യുമോണിയ, മസ്തിഷ്കവീക്കം തുടങ്ങിയ പ്രശ്നങ്ങളുമായി നിരവധിേപരാണ് ആശുപത്രിയിലെത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.