ഹൈദരാബാദ്: കഴിഞ്ഞ ആറ് വർഷത്തിനിടെ രാജ്യത്തുടനീളമുള്ള വിമാനത്താവളങ്ങളിൽ നിന്നും ആയിരകണക്കിന് കോടി രൂപയുടെ സ്വർണ്ണം പിടിച്ചെടുത്തതായി കേന്ദ്ര ധനകാര്യ മന്ത്രാലയം പാർലമെന്റിനെ അറിയിച്ചു. ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നാണ് ഇതിന്റെ ഒരു പ്രധാന റിപ്പോർട്ട് ധനകാര്യ മന്ത്രാലയം പാർലമെന്റിൽ സമർപ്പിച്ചത്.
കഴിഞ്ഞ ആറ് വർഷത്തിനിടെ ഹൈദരാബാദ് വിമാനത്താവളത്തിൽ നിന്ന് 240 കോടി രൂപ വിലമതിക്കുന്ന 413 കിലോഗ്രാം ഭാരമുള്ള സ്വർണം പിടിച്ചെടുത്തതായി ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി ഇന്നലെ രാജ്യസഭയെ അറിയിച്ചു. ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് (ഡി.ആർ.ഐ) ഉദ്യോഗസ്ഥരാണ് അനധികൃതമായി കടത്താൻ ശ്രമിച്ച സ്വർണ്ണം പിടിച്ചെടുത്തത്.
രാജ്യവ്യാപകമായി 2019നും 2025നും ഇടയിൽ വിവിധ വിമാനത്താവളങ്ങളിൽ നിന്നും 5,975 കോടി രൂപ വിലമതിക്കുന്ന 10,619 കിലോഗ്രാം അനധികൃത സ്വർണ്ണം അധികൃതർ പിടിച്ചെടുത്തിട്ടുണ്ട്. ഈ കാലയളവിൽ, സ്വർണ്ണ കടത്താൻ ശ്രമിച്ച കേസുകളുമായി ബന്ധപ്പെട്ട് 5,689 പേരെ അറസ്റ്റ് ചെയ്യുകയും 16 പേരെ കുറ്റക്കാരായി കണ്ടെത്തി തടവിന് ശിക്ഷിക്കുകയും ചെയ്തതായി ചൗധരി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.