Posted On
date_range Updated On
date_range ഡൽഹി വിമാനത്താവളത്തിൽ 70 ലക്ഷത്തിെൻറ സ്വർണം പിടികൂടി
ന്യൂഡൽഹി: ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ മൂന്ന് യാത്രക്കാരിൽ നിന്നായി 70 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണം പിടിച്ചെടുത്തു. കഴിഞ്ഞ മൂന്നു ദിവസങ്ങളിലായാണ് കസ്റ്റംസ് വകുപ്പ് സ്വർണവേട്ട നടത്തിയത്.
ആദ്യ യാത്രക്കാരൻ ലണ്ടനിൽ നിന്നുള്ളയാളായിരുന്നു. ഇയാളുടെ ബാഗേജിൽനിന്ന് 1.09 കിലോ സ്വർണം പിടിച്ചെടുത്തു. മറ്റൊരാൾ ഇന്ത്യൻ വംശജനായ ബ്രിട്ടീഷ് പൗരനാണ്. ഇയാൾ ബാഗേജിലും ശരീരത്തിനകത്തും ഒളിപ്പിച്ചാണ് സ്വർണം കടത്തിയത്. മൂന്നാമത്തെയാൾ ട്രൗസറിെൻറ പോക്കറ്റുകളിൽ സ്വർണം ഒളിപ്പിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.