ചെന്നൈ: ദുബൈ -ചെന്നൈ എയർ ഇന്ത്യ വിമാനത്തിൽ കൊണ്ടുവന്ന 1.7 കിലോ സ്വർണം കസ്റ്റംസ് പിടികൂടി. വിമാനത്തിലെ കാബിൻ ക്രൂവും യാത്രക്കാരനുമാണ് പിടിയിലായത്.
ഞായറാഴ്ച പുലർച്ചെ വിമാനം ചെന്നൈയിൽ ലാൻഡ് ചെയ്തതിന് പിന്നാലെ കാബിൻ ക്രൂ അംഗത്തെ കസ്റ്റംസ് എയർ ഇന്റലിജൻസ് യൂനിറ്റ് തടയുകയായിരുന്നു. പേസ്റ്റ് രൂപത്തിലാക്കിയ സ്വർണം അടി വസ്ത്രത്തിൽ ഒളിപ്പിച്ച നിലയിൽ കണ്ടെത്തുകയും ചെയ്തു.
തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് അതേ വിമാനത്തിലുണ്ടായിരുന്ന ഒരു യാത്രക്കാരനാണ് ഒരു കോടിയോളം രൂപ വിലമതിക്കുന്ന സ്വർണം തനിക്ക് കൈമാറിയതെന്ന് കാബിൻ ക്രൂ അംഗം പറഞ്ഞത്. രണ്ടു പേരെയും കസ്റ്റഡിയിലെടുത്തെങ്കിലും പേര് വിവരങ്ങൾ ഇതുവരെ പുറത്തിവിട്ടിട്ടില്ല.
എയർപോർട്ട് ഗ്രൗണ്ട് സ്റ്റാഫിനെ ഉപയോഗിച്ചുള്ള സ്വർണ കടത്തിന് ശക്തമായി തടയിട്ടതോടെയാണ് കാബിൻ ക്രൂവിനെ ഉപയോഗപ്പെടുത്തിയുള്ള പുതിയ രീതിയെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു. ഇത് തന്റെ ആദ്യത്തെ ശ്രമമാണ് കാബിൻ ക്രൂ അംഗം മൊഴി നൽകിയെങ്കിലും അന്വേഷണ ഉദ്യോഗസ്ഥർ വിശ്വാസത്തിലെടുത്തിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.