270 കിലോ ഉയർത്തുന്നതിനിടെ ഭാരം ദേഹത്തുവീണ് പവർലിഫ്റ്റിങ് ചാമ്പ്യന് ദാരുണാന്ത്യം

ജയ്പൂർ: ജൂനിയർ ദേശീയ ​ഗെയിംസിൽ പവർലിഫ്റ്റിങിൽ സ്വർണ മെഡൽ നേടിയ താരം യാഷ്ടിക ആചാര്യ (17) പരിശീലനത്തിനിടെ മരിച്ചു. രാജസ്ഥാനിലെ ബിക്കാനിറിൽ ജിമ്മിൽ കോച്ചിന്റെ സാന്നിദ്ധ്യത്തിൽ പരിശീലനം നടത്തവേയായിരുന്നു അപകടം.

270 കിലോ ഭാരം പൊക്കുന്നതിനിടെ റോഡ് പൊട്ടിവീഴുകയായിരുന്നു, തുടർന്ന് ബാലൻസ് നഷ്ടപ്പെട്ട് കഴുത്തൊടിഞ്ഞ് താഴെ വീഴുകയായിരുന്നു. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരികരിച്ചു. സംഭവത്തിന്റെ ദൃശ്യങ്ങൽ സമൂഹ മാധ്യമങ്ങളിൽ വലിയ രീതിയിൽ ചർച്ചയാവുകയാണ്. ഭാരം താങ്ങാനാവാതെ യാഷ്ടികയും പരിശീലകനും താഴെ വീഴുന്നത് വിഡിയോയിൽ കാണാം.

ദേശീയ ചാമ്പ്യൻഷിപ്പിൽ സ്വർണ്ണ മെഡൽ നേടിയാണ് താരം രാജ്യത്തിന് അഭിമാനമായത്. അടുത്തിടെ ഗോവയിൽ നടന്ന 33-ാമത് ദേശീയ ബെഞ്ച് പ്രസ്സ് ചാമ്പ്യൻഷിപ്പിൽ യാഷ്ടിക എക്വിപ്പെഡ് വിഭാഗത്തിൽ സ്വർണ്ണവും ക്ലാസിക് വിഭാഗത്തിൽ വെള്ളിയും നേടിയിരുന്നു.

Tags:    
News Summary - Gold Medallist Powerlifter Yashtika Acharya Dies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.