മുംബൈ: പുനെ സാവിത്രിബായി ഫൂൽ സർവകലാശാലയിൽ മാംസഭുക്കുകളും മദ്യപാനികളും ഉയർന്ന മാർക്ക് നേടിയാലും സ്വർണ മെഡൽ ലഭിക്കില്ല. സ്വർണമെഡൽ ലഭിക്കാൻ വേണ്ട നിബന്ധനകൾ അടങ്ങുന്ന സർക്കുലർ സർവകലാശാല പുറത്തിറക്കി. മഹർഷി കീർതങ്കർ ഷേലർ മാമ സ്വർണമെഡൽ ലഭിക്കാൻ 10 നിബന്ധനകളാണ് സർക്കുലറിൽ പറയുന്നത്.
നിബന്ധനകളിൽ ഏഴാമതായാണ് വിദ്യാർഥി മദ്യവർജകനും സസ്യഭുക്കുമായിരിക്കണെമന്ന് ആവശ്യപ്പെടുന്നത്. കൂടാതെ ഇന്ത്യൻ സംസ്കാരത്തെ അനുകൂലിക്കുന്നവരാകണം, യോഗ പോലുള്ള ധ്യാനങ്ങൾ നിർവഹിക്കണം എന്നിവയും നിബന്ധനകളിലുണ്ട്.
എന്നാൽ ഇൗ നിബന്ധന സ്വർണ െമഡൽ സ്പോൺസർ ചെയ്യുന്നവർ മുന്നോട്ടു വെച്ചതാണെന്ന് സർവകാലാശാല അധികൃതർ വാദിക്കുന്നു. എല്ലാ പുരസ്കാരങ്ങളും പുറത്തു നിന്നുള്ളവരാണ് സ്പോൺസർ ചെയ്യുന്നത്. തങ്ങൾ അവരുടെ നിബന്ധനകൾ അനുസരിക്കുക മാത്രമാണ് ചെയ്യുന്നതെന്നും കോളജ് അധികൃതർ അറിയിച്ചു.
ശിവസേനയും എൻ.സി.പിയും സർക്കുലറിനെതിെര രൂക്ഷ വിമർശനവുമായി രംഗത്തെത്തി. ഇത് കോളജാണോ േഹാട്ടലാണോ? സർവകലാശാലകൾ പഠനത്തിലാണ് ശ്രദ്ധിക്കേണ്ടത്. സർക്കാറിനോ സർവകലാശാലക്കോ ജനങ്ങളോട് എന്തു കഴിക്കണമെന്ന് ആവശ്യെപ്പടാൻ അവകാശമില്ലെന്നാണ് ശിവസേന വിശ്വസിക്കുന്നതെന്ന് നേതാവ് ആദിത്യ താക്കറെ പറഞ്ഞു.
പുനെ സർവകലാശാലയുടെ തീരുമാനം ഞെട്ടിപ്പിക്കുന്നതാണെന്നും ഭക്ഷണത്തിലല്ല, പഠനത്തിലാണ് സർവകലാശാല ശ്രദ്ധിക്കേണ്ടതെന്നും എൻ.സി.പി എം.പി സുപ്രിയ സുലെ ട്വീറ്റ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.