Posted On
date_range Updated On
date_range ആൾദൈവം ബലാത്സംഗം ചെയ്ത സംഭവം: രണ്ട് സഹായികൾ അറസ്റ്റിൽ
പനാജി: ഗോവയിൽ ബലാത്സംഗക്കേസിലുൾപ്പെട്ട കർണാടകയിലെ ആൾദൈവത്തിെൻറ രണ്ട് സഹായികൾ പിടിയിൽ. എന്നാൽ, രവിശങ്കർ എന്ന പേരിലറിയപ്പെടുന്ന ആൾദൈവത്തെ കണ്ടെത്താനായില്ല. ഇയാളുടെ കർണാടകയിലെ പ്രദേശത്ത് പനാജി പൊലീസ് പരിശോധന നടത്തി. സന്തോഷ് കുമാർ, നിഖിൽ ചവാൻ എന്നിവരെ ബലാത്സംഗത്തിന് സഹായിച്ച കുറ്റത്തിനാണ് അറസ്റ്റ് ചെയ്തത്. ഗോവയിൽ താമസിക്കുന്ന മഹാരാഷ്ട്രക്കാരിയായ 19കാരിയാണ് ഇരയായത്. കാറിൽ ലിഫ്റ്റ് വാഗ്ദാനം ചെയ്ത് മയക്കുമരുന്ന് നൽകിയ േശഷം ഇവരെ ആൾദൈവത്തിനടുത്തെത്തിച്ചവരാണ് പിടിയിലായത്. പ്രതികളെ കോടതി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.