പ്രധാനമന്ത്രിയെ വിമർശിച്ചു; ഗോ എയർ പൈലറ്റിന്‍റെ ജോലിപോയി

ന്യൂഡൽഹി: പ്രധാനമ​ന്ത്രിയെ സമൂഹമാധ്യമത്തിലൂടെ വിമർശിച്ച ഗോ എയർ മുതിർന്ന പൈലറ്റിന്‍റെ ജോലി നഷ്​ടമായി. പ്രധാനമന്ത്രിയെ ട്വീറ്റുകളിലൂടെ അവഹേളിച്ചുവെന്ന്​ കണ്ടെത്തിയതിനെ തുടർന്നാണ്​ നടപടിയെന്ന്​ ഗോ എയർ അറിയിച്ചു.

ക്യാപ്​റ്റൻ പ്രധാനമന്ത്രിയെ വിമർശിച്ച്​ നിരവധി ട്വീറ്റുകൾ പോസ്റ്റ്​ ചെയ്​തിരുന്നു. എയർലൈൻ പോളിസി അനുസരിച്ച്​ ​പൈലറ്റ്​ ക്ഷമ ചോദിക്കുകയും ചെയ്​തിരുന്നു.

സീറോ ടോളറൻസ്​ പോളിസിയാണ്​ ഗോ എയർ പിന്തുടരുന്നത്​. കമ്പനി നിയമപ്രകാരം എല്ലാ ഗോ എയർ ജീവനക്കാർക്കും ഇത്​ ബാധകമാണ്​. സമൂഹമാധ്യമങ്ങളിലെ പെരുമാറ്റവും ഇതിൽ ഉൾപ്പെടും' -ഗോ എയർ പ്രസ്​താവനയിൽ അറിയിച്ചു.

തൊഴിലാളികളുടെയോ വ്യക്തികളുടെയോ വ്യക്തിഗത കാഴ്ചകളുമായി കമ്പനിക്ക്​ ബന്ധമില്ലെന്നും സംഭവം ശ്രദ്ധയിൽപ്പെട്ടയുട​നെ ക്യാപ്​റ്റനെ പുറത്താക്കിയതായും ​േഗാ എയർ കൂട്ടിച്ചേർത്തു. 

Tags:    
News Summary - GoAir sacks senior pilot for offensive tweets on PM Modi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.