ഗോവ ഉപതെരഞ്ഞെടുപ്പിൽ പരീകറിന്​ ജയം

മുംബൈ: ഗോവ നിയമസഭ ഉപതെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി മനോഹർ പരീകറിന്​ ജയം. പനാജി മണ്ഡലത്തിൽ എതിർ സ്​ഥാനാർഥി എ.െഎ.സി.സി സെക്രട്ടറി ഗിരീഷ്​ ചൊദങ്കറിനെ 4803 വോട്ടിനാണ്​ തോൽപിച്ചത്​. ഗോവയിൽ 23ന്​ ഉപതെരഞ്ഞെടുപ്പ്​ നടന്ന വാൽപൊയി മണ്ഡലവും ബി.ജെ.പി നേടി. എം.എൽ.എ സ്ഥാനവും കോൺഗ്രസ്​ അംഗത്വവും രാജിവെച്ച്​​ ബി.ജെ.പിയിൽ ചേർന്ന വിശ്വജിത്​ റാണെയാണ്​ ഇവിടെ ജയിച്ചത്​. പരീകർ സർക്കാറിൽ ആരോഗ്യ മന്ത്രിയാണ് അദ്ദേഹം.  

മാർച്ചിൽ, സ്വതന്ത്രരുടെയും ചെറുപാർട്ടികളുടെയും പിന്തുണയിൽ സർക്കാറുണ്ടാക്കാൻ കേന്ദ്ര പ്രതിരോധമന്ത്രി പദം രാജിവെച്ചാണ്​ മനോഹർ പരീകർ ഗോവയിൽ എത്തിയത്​. ഇദ്ദേഹത്തിനുവേണ്ടി അടുത്ത അനുയായിയായ സിറ്റിങ്​ എം.എൽ.എ രാജിവെച്ച്​ അവസരമൊരുക്കുകയായിരുന്നു. 

9862 വോട്ടാണ്​ പരീകർ നേടിയത്​. കോൺഗ്രസ്​ സ്​ഥാനാർഥിക്ക്​ 5059 വോട്ട്​. ആദ്യമായാണ്​ പരീകർക്ക്​ എതിരെ മത്സരിച്ച കോൺഗ്രസ്​ സ്​ഥാനാർഥി 5000 വോട്ട്​ കടന്നതെന്ന്​ രാഷ്​ട്രീയ നിരീക്ഷകർ പറയുന്നു. മണ്ഡലത്തിൽ പരീകറുടെ സ്വീകാര്യത കുറയുന്നതി‍​െൻറ സൂചനയായാണ്​ ഇത്​ വിലയിരുത്തപ്പെടുന്നത്​. 

10,087 വോട്ടി‍​െൻറ ഭൂരിപക്ഷത്തിനാണ്​ വാൽപൊയിയിൽ വിശ്വജിത്​ റാണെ ജയിച്ചത്​. 6101 വോട്ട്​ മാത്രമാണ്​ കോൺഗ്രസിന്​ കിട്ടിയത്​. പൊതുതെരഞ്ഞെടുപ്പിൽ കോൺഗ്രസ്​ ടിക്കറ്റിൽ മത്സരിച്ചപ്പോൾ 5678 വോട്ടി‍​െൻറ ഭൂരിപക്ഷമാണ്​ വിശ്വജിത്തിന്​ ലഭിച്ചത്​​. ഇദ്ദേഹത്തി​​െൻറ ജയത്തോടെ ബി.ജെ.പി എം.എൽ.എമാരുടെ എണ്ണം 14 ആയി ഉയർന്നു. 

Tags:    
News Summary - Goa Election: Verdict for Pareekar -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.