Posted On
date_range Updated On
date_range ഗോവ കോൺഗ്രസ് അധ്യക്ഷൻ ശാന്താറാം നായിക് രാജിവെച്ചു
പനാജി: ഗോവയിൽ കോൺഗ്രസ് പാർട്ടി സംസ്ഥാന അധ്യക്ഷൻ ശാന്താറാം നായിക് പദവി രാജിവെച്ചു. പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ പ്രസംഗത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് രാജി. രാജികത്ത് രാഹുൽ ഗാന്ധിക്ക് അയച്ചതായും നായിക് പറഞ്ഞു.
എ.ഐ.സി.സി പ്ലീനറി സമ്മേളനത്തില്‍ രാഹുലിെൻറ പ്രസംഗത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് പുതിയതലമുറക്ക് വഴിമാറിക്കൊടുക്കാനാണ് രാജിയെന്ന് ശാന്താറാം പറഞ്ഞു.
ഞായറാഴ്ച നടന്ന പ്ലീനറി യോഗത്തിൽ പുതുതലമുറ നേതൃനിരയിലേക്ക് കടന്നുവരണമെന്നും നേതാക്കൾ കൂടുതൽ പരിഗണന യുവാക്കൾക്ക് നൽകണമെന്നും രാഹുല്‍ ആഹ്വാനം ചെയ്തിരുന്നു. 2017 ജൂലൈയിലാണ് 71 കാരനായ ശാന്താറാം പാർട്ടി സംസ്ഥാന അധ്യക്ഷൻ പദവിയിലെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.