ഗോവയില്‍  ബി.ജെ.പി  29 സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി: അടുത്തമാസം നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഗോവയില്‍ ബി.ജെ.പി 29 സ്ഥാനാര്‍ഥികളുടെ പട്ടിക പ്രഖ്യാപിച്ചു. ഇതില്‍ 17 പേരും സിറ്റിങ് എം.എല്‍.എമാരാണ്. കഴിഞ്ഞവര്‍ഷം ഹൃദയാഘാതം നേരിട്ട സിറ്റിങ് എം.എല്‍.എയും ഡെപ്യൂട്ടി സ്പീക്കറുമായ വിഷ്ണു സൂര്യ വാഗിനെ ഒഴിവാക്കിയിട്ടുണ്ട്. പകരം രാംറാവു സൂര്യ വാഗ് മത്സരിക്കും. മുഖ്യമന്ത്രി ലക്ഷ്മീകാന്ത് പര്‍സേകര്‍ പട്ടികയിലുണ്ടെങ്കിലും അദ്ദേഹത്തെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി ഉയര്‍ത്തിക്കാട്ടിയിട്ടില്ല. കേന്ദ്ര പ്രതിരോധമന്ത്രി മനോഹര്‍ പരീകറായിരിക്കും മുഖ്യ തെരഞ്ഞെടുപ്പ് പ്രചാരകന്‍. പാര്‍ട്ടി എല്ലാ വിഭാഗക്കാര്‍ക്കും പ്രാതിനിധ്യം നല്‍കിയെന്ന് പാര്‍ട്ടി അവകാശപ്പെട്ടു. മുഖ്യമന്ത്രിസ്ഥാനാര്‍ഥിയെക്കുറിച്ച ചോദ്യത്തിന് അക്കാര്യത്തില്‍ പാര്‍ലമെന്‍ററി ബോര്‍ഡ് തീരുമാനമെടുക്കുമെന്നായിരുന്നു മറുപടി. ജനുവരി 18ആണ് നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാനുള്ള അവസാനതീയതി.

Tags:    
News Summary - goa bjp candidates

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.