ന്യൂഡൽഹി: ഖജുരാഹേയിലെ വിഷ്ണു വിഗ്രഹം പുനസ്ഥാപിക്കണമെന്ന ഹരജി പ്രോൽസാഹിപ്പിക്കാതെ സുപ്രീംകോടതി. ഏഴ് അടി നീളമുള്ള വിഷ്ണു വിഗ്രഹം പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹരജി സമർപ്പിക്കപ്പെട്ടത്. ജസ്റ്റിസ് ബി.ആർ ഗവായ്, കെ.വിനോദ് ചന്ദ്രൻ എന്നിവരടങ്ങിയ രണ്ടംഗ ബെഞ്ചാണ് നിർണായക വിധി പുറപ്പെടുവിച്ചത്.
പോയി നിങ്ങളുടെ ദൈവത്തോട് പറഞ്ഞ് എന്തെങ്കിലും ചെയ്യാൻ പറയുവെന്നായിരുന്നു ഹരജിക്കാരനോടുള്ള സുപ്രീംകോടതി മറുപടി. പ്രശസ്തിക്ക് വേണ്ടി മാത്രമാണ് ഹരജിക്കാരൻ കോടതിയെ സമീപിച്ചത്. വിഷ്ണുവിന്റെ ഉറച്ച ഭക്തനാണ് നിങ്ങളെങ്കിൽ പ്രാർഥിച്ച് ഇതിനൊരു പരിഹാരമുണ്ടാക്കണമെന്നും കോടതി നിർദേശിച്ചു. ഛാത്ത്പൂർ ജില്ലയിലെ ജാവരി ക്ഷേത്രത്തിലെ വിഗ്രഹം പുനസ്ഥാപിക്കണമെന്നായിരുന്നു ഹരജിയിലെ പ്രധാന ആവശ്യം.
യുനസ്കോയുടെ പൈതൃക പട്ടികയിലുള്ള ഖജുരാഹോയിലെ ക്ഷേത്ര കോംപ്ലക്സിൽ വിഗ്രഹം പുനഃസ്ഥാപിക്കണമെന്നാണ് ഹരജിയിലെ ആവശ്യം. മുഗൾ രാജാക്കാൻമാരുടെ കാലഘട്ടത്തിലാണ് വിഗ്രഹം തകർത്തതെന്നും ഇത് പഴയത് പോലെ ആക്കണമെന്നും ഹരജിയിൽ ആവശ്യപ്പെട്ടിരുന്നു. ചന്ദർവൻശി രാജാക്കൻമാരാണ് ഖജുരാഹോയിലെ ക്ഷേത്ര കോംപ്ലക്സ് നിർമിച്ചതെന്നാണ് ചരിത്രം.
അതേസമയം, ചീഫ് ജസ്റ്റിസിന്റെ നടപടിക്കെതിരെ ചില കോണുകളിൽ നിന്ന് വിമർശനവും ഉയരുന്നുണ്ട്. പരാമർശം ചീഫ് ജസ്റ്റിസ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് അഭിഭാഷകൻ അദ്ദേഹത്തിന് കത്തുനൽകി. ചീഫ് ജസ്റ്റിസിനെതിരെ സമൂഹമാധ്യമങ്ങളിലും പ്രതിഷേധം ഉയരുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.