ന്യൂഡല്‍ഹി: അയോധ്യ കേസില്‍ അനാവശ്യ താമസം വരുത്താതെ തീരുമാനം ഉണ്ടാക്കാന്‍ സുപ്രീം കോടതി ശ്രമിക്കണമെന്ന് ഉത് തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പ്രശ്‌നം തങ്ങള്‍ക്കു വിട്ടുതന്നാല്‍ 24 മണിക്കൂറുകൊണ്ട് പരിഹാരം ഉണ് ടാക്കാമെന്നും അദ്ദേഹം പറഞ്ഞു.
'കോടതി അനാവശ്യമായി കേസ് നീട്ടിവെക്കാതെ പെട്ടെന്ന് പ്രശ്‌നപരിഹാരം ഉണ്ടാക്ക ണമെന്നാണ് എനിക്ക് പറയാനുള്ളത്. പറ്റില്ലങ്കില്‍ പ്രശ്‌നം ഞങ്ങള്‍ക്കു വിട്ടുതരിക. രാമജന്മഭൂമി തര്‍ക്കം ഞങ്ങള്‍ 24 മണിക്കൂര്‍ കൊണ്ട് പരിഹരിക്കാം. 25ാമത്തെ മണിക്കൂർ ഞങ്ങൾ അതിനുവേണ്ടി ചെലവഴിക്കില്ല'- യോഗി പറഞ്ഞു. ജനങ്ങളുടെ വിശ്വാസത്തിെൻറ പ്രതീകമായ രാമക്ഷേത്രം സംബന്ധിച്ച പ്രശ്‌നം എത്രയും നേരത്തെ പരിഹരിക്കണം. അനാവശ്യമായ കാലതാമസം ഒഴിവാക്കിയില്ലെങ്കിൽ ജനങ്ങൾക്ക് പരമോന്നത നീതിപീഠത്തോടുള്ള വിശ്വാസം നഷ്ടപ്പെടുമെന്നും ആദിത്യനാഥ് കൂട്ടിച്ചേർത്തു.
അയോധ്യ പ്രശ്‌നം പരിഹരിക്കപ്പെടണമെന്ന് കോണ്‍ഗ്രസിന് ആഗ്രഹമില്ല. അയോധ്യ പ്രശ്‌നം പരിഹരിക്കപ്പെടുകയും മുത്തലാഖ് തടയുന്ന നിയമം നിലവില്‍വരികയും ചെയ്താല്‍ പ്രീണനത്തിെൻറ രാഷ്ട്രീയം ഇന്ത്യയില്‍ എന്നെന്നേക്കുമായി ഇല്ലാതാകുമെന്നും യോഗി പറഞ്ഞു.
ഉത്തർപ്രദേശിൽ 70 ശതമാനം വോട്ടർമാരും ബി.ജെ.പിക്കൊപ്പമാണ്. ബാക്കി 30 ശതമാനം പേർ മാത്രമാണ് പ്രതിപക്ഷത്തിെൻറ മഹാസഖ്യത്തോടൊപ്പമുള്ളത്. വരുന്ന തെരഞ്ഞെടുപ്പില്‍ ബി.ജെ.പി 2014ല്‍ ലഭിച്ചതിനേക്കാള്‍ കൂടുതല്‍ സീറ്റുകള്‍ നേടുമെന്നും ആദിത്യനാഥ് പറഞ്ഞു.
കോണ്‍ഗ്രസിനെ സംബന്ധിച്ച് ഗാന്ധി കുടുംബമാണ് പാര്‍ട്ടി. അവര്‍ക്ക് ഗാന്ധി കുടുംബത്തിനപ്പുറത്തേക്ക് നോക്കാന്‍ സാധിക്കില്ല. ഉത്തര്‍പ്രശില്‍ പ്രിയങ്കയെ ഇറക്കിയിരിക്കുന്നത് അതിെൻറ തെളിവാണെന്നും യോഗി ആദിത്യനാഥ് കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.