ൈഹദരാബാദ്: ശിവാജി സിനിമയിൽ സൂപ്പർസ്റ്റാർ രജനികാന്ത് ഒരു ഗ്രാമത്തിലെ റോഡിലൂടെ നടക്കുന്ന രംഗമുണ്ട്, രജനി നടക്കുന്നതിനനുസരിച്ച് മണ്ണിട്ട പാത ടാറിട്ട റോഡായി മാറുന്നു. കുടിലുകളും മരപ്പാലങ്ങളും കൂറ്റൻ ബിൽഡിങ്ങുകളും വലിയ പാലങ്ങളുമായി രൂപം പ്രാപിക്കുന്നു.
ഇതൊക്കെ സിനിമയിൽ ഗ്രാഫിക്സിട്ട് കാണിക്കാം ജീവിതത്തിൽ നടക്കുമോ? നടന്നു, അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപിെൻറ ഉപദേശകയായ മകൾ ഇവാൻക ട്രംപ് ഇന്ത്യയിൽ വന്നപ്പോൾ സംഭവിച്ചത് ഇതാണ്. ഹൈദരാബാദുകാരനായ രാജശേഖർ മമിഡണ്ണയെന്ന സ്റ്റാൻഡ് അപ് കൊമേഡിയെൻറ ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ കൂട്ടച്ചിരി പരത്തുകയാണ്.
ഇവാൻകയുടെ സന്ദർശനത്തിെൻറ ഭാഗമായി അടിമുടി മുഖം മിനുക്കിയ ഹൈദരാബാദിനെ കുറിച്ച് വാചാലനാവുകയാണ് രാജശേഖർ.
‘ഇവാൻകക്ക് നന്ദി, താങ്കൾ മൂലം ഹൈദരാബാദിൽ റാഡിക്കലായ മാറ്റം വന്നിരുക്കുന്നു. പുതിയ റോഡുകൾ വന്നു, ദാ ഫുട്പാത്തുകൾ വരെ നിർമിച്ചിരിക്കുന്നു. അധികാരികൾ ഇവാൻകക്ക് ടി.ആർ.എസ് ടിക്കറ്റ് നൽകണം ഇവാൻകയെ മൽസരിപ്പിക്കുകയാണെങ്കിൽ ഞാൻ അവർക്ക് വോട്ട് ചെയ്യും’ രാജശേഖർ പറയുന്നു.
മാസങ്ങളായി പരിതാപകരമായ അവസ്ഥയിലായിരുന്നു ഹൈദരാബാദിലെ റോഡുകൾ. ഇതിനെതിരെ ജനങ്ങൾ ശക്തമായി പ്രതിഷേധിച്ചു. തുടർച്ചയായി പെയ്ത മഴയിൽ അവസ്ഥ കൂടുതൽ പരിതാപകരമായി. നഗരത്തിലെ ഫ്ലൈഒാവർ വെള്ളപ്പൊക്കത്തിൽ മുങ്ങി പോവുകയും ചെയ്തു. ഇതിനെ അധികാരികൾ റോഡുകളെ ഫോേട്ടാഷോപ്പ് ചെയ്യുകയെന്നാണ് അദ്ദേഹത്തിന്‍റെ പരിഹാസം. ഇനിയും റോഡുകൾ ഇതേ രീതിയിലാവണമെങ്കിൽ ഇവിടെ വല്ല ഒളിമ്പിക്സോ വിംബിൾഡണോ നടക്കണം, പറ്റുമെങ്കിൽ ഒാസ്കർ അവാർഡ് നിശയെങ്കിലും സംഘടിപ്പിക്കണമെന്ന് രാജശേഖർ പറയുന്നു.
2017 ലെ ഗ്ലോബൽ എൻട്രപ്രണ്വർഷിപ്പ് സമ്മിറ്റിെൻറ ഭാഗമായി നഗരത്തിലെത്തിയതാണ് ഇവാൻക. ലോകമെമ്പാടുമുള്ള നിരവധി സംരംഭകർ പെങ്കടുക്കുന്ന പരിപാടി കൊണ്ടാപൂരിലെ എച്ച്.െഎ.സി.സി കൺവെൻഷൻ സെൻററിലാണ് നടക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.