ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ടെലിവിഷൻ പ്രഭാഷണത്തിനുപിന്നാലെ വിമർശനവുമായി കോൺഗ്രസ്​. കവലപ്രസംഗങ്ങൾ നടത്തുന്നതിനുപകരം കോവിഡ് നിയന്ത്രിക്കാനും സമ്പദ്‌വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാനും പ്രധാനമന്ത്രി ഉറച്ച പരിഹാരമാർഗങ്ങൾ മുന്നോട്ട്​ വയ്​ക്കണമെന്ന് കോൺഗ്രസ് വക്​താവ്​ രൺദീപ് സിങ്​ സുർജേവാല പറഞ്ഞു. ഇന്ത്യ ലോകത്തി​െൻറ 'കൊറോണ തലസ്ഥാനമായി' മാറി. ദൈനംദിന കേസുകളും മരണങ്ങളും ഏറ്റവുംകൂടുതൽ റിപ്പോർട്ട്​ ചെയ്യുന്ന രാജ്യമാക്കി ഇന്ത്യയെ മാറ്റിയത്​ മോദിയുടെ പിടിപ്പുകേടാണെന്നും അദ്ദേഹം പറഞ്ഞു.

'സാരോപദേശം നടത്തുന്നത് എളുപ്പമാണ്. രാജ്യത്തിന് വേണ്ടത്​ പ്രസംഗങ്ങളല്ല, പ്രശ്​നങ്ങൾക്ക്​ ഉറച്ച പരിഹാരമാണ്' തുളസിദാസി​െൻറ ഒരു വാചകം ഉദ്ധരിച്ച് അദ്ദേഹം പറഞ്ഞു. രാജ്യത്തെ ഉത്സവ സീസണ്​ മുന്നോടിയായാണ്​ മോദി ടെലിവിഷൻ പ്രഭാഷണം നടത്തിയ്​. കോവിഡ് മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കണമെന്ന് അദ്ദേഹം ജനങ്ങളോട് അഭ്യർഥിച്ചു. വൈറസ് ഇപ്പോഴും നിലനിൽക്കുന്നതിനാൽ അശ്രദ്ധമായിരിക്കേണ്ട സമയമല്ല ഇതെന്നും മാസ്​ക്​ ധരിക്കണമെന്നും അദ്ദേഹം പറഞ്ഞിരുന്നു. സുർജേവാലയും കോൺഗ്രസ് വക്താവ് പവൻ ഖേരയും നൽകിയ സംയുക്ത പ്രസ്താവനയിൽ നേതൃത്വത്തി​െൻറ പരാജയത്തിന് പ്രധാനമന്ത്രി മറുപടി നൽകണമെന്നും ആവശ്യപ്പെട്ടു.

'പകർച്ചവ്യാധികാരണം അസ്ഥിരമായ സാഹചര്യം എങ്ങനെ നിയന്ത്രിക്കാമെന്ന് ദയവായി രാജ്യത്തോട് പറയുക. തകർന്നുകൊണ്ടിരിക്കുന്ന സമ്പദ്‌വ്യവഥയെ അദ്ദേഹം എങ്ങനെ പുനരുജ്ജീവിപ്പിക്കും? അക്കാര്യത്തിൽ അദ്ദേഹത്തിന് വല്ല പരിഹാരമാർഗവുമുണ്ടോ അതോ ദൈവത്തെ കുറ്റപ്പെടുത്തുമോ'അവർ പ്രസ്​താവനയിൽ ചോദിച്ചു. 'കൊറോണയ്‌ക്കെതിരായ പോരാട്ടം നടക്കുമ്പോൾ, നേതാവ് അദൃശ്യനായിത്തീർന്നിരിക്കുന്നു.

ടിവിയിൽ പ്രസംഗങ്ങൾ മാത്രമാണ് കാണുന്നത്. മഹാഭാരത യുദ്ധം നടന്നത്​ 18 ദിവസമാണെന്നും 21 ദിവസത്തിനുള്ളിൽ കൊറോണ വൈറസിനെതിരായ പോരാട്ടത്തിൽ വിജയിക്കുമെന്നുമാണ്​ മാർച്ച് 24ന് പ്രധാനമന്ത്രി പറഞ്ഞത്. പക്ഷേ, 210 ദിവസത്തിനുശേഷവും കൊറോണ വൈറസിനെതിരായ പോരാട്ടം തുടരുകയാണ്. ആളുകൾ മരിക്കുന്നു. പരിഹാരവുമായി പുറത്തിറങ്ങുന്നതിനുപകരം മോദി ജി ഇപ്പോഴും ടെലിവിഷനിൽ പ്രസംഗങ്ങൾ നടത്തുകയാണ്'-അവർ പറഞ്ഞു.  

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.