പെൺകുട്ടികൾ ബാധ്യതയല്ല; നിശിതഭാഷയിൽ വിമർശിച്ച് സുപ്രീംകോടതി

ന്യൂഡൽഹി: പെൺകുട്ടികൾ ബാധ്യതയാണെന്ന പിതാവിന്റെ അഭിപ്രായത്തെ നിശിതഭാഷയിൽ വിമർശിച്ച് സുപ്രീംകോടതി. ചെലവു നൽകുന്നതിൽ വീഴ്ചവരുത്തിയ വിഷയവുമായി ബന്ധപ്പെട്ട പരാതി പരിഗണിക്കവെയാണ് അവർ ബാധ്യതയാണെന്ന് പറയരുതെന്ന് ജസ്റ്റിസുമാരായ ഡി.വൈ. ചന്ദ്രചൂഢ്, എ.എസ്. ബൊപ്പണ്ണ എന്നിവരടങ്ങിയ ബെഞ്ച് നിർദേശിച്ചത്.

ലതിക എന്ന അഭിഭാഷകയായ പെൺകുട്ടിയാണ് പരാതിക്കാരി. തനിക്കും മാതാവിനും പിതാവ് ചെലവ് നൽകാൻ കോടതി ഉത്തരവുണ്ടായിരുന്നുവെന്നും കഴിഞ്ഞ വർഷം മാതാവ് മരിച്ചെന്നും പരാതിയിൽ പറയുന്നു. തുടർന്നും പിതാവ് ചെലവ് നൽകണമെന്നാണ് ആവശ്യം. കേസിന്റെ വാദംകേൾക്കലിനിടെയാണ് പിതാവിന്റെ അഭിഭാഷകൻ പെൺമക്കൾ ബാധ്യതയാണെന്ന് അഭിപ്രായപ്പെട്ടത്.

ഉടൻ പ്രതികരിച്ച ജസ്റ്റിസ് ചന്ദ്രചൂഢ് പെൺമക്കൾ ബാധ്യതയല്ലെന്ന് തുറന്നടിച്ചു. ജീവനാംശമായി അരലക്ഷം രൂപ നൽകാൻ ഉത്തരവിട്ട കോടതി അഭിഭാഷകയായ പെൺകുട്ടിയോട് പരമാവധി വേഗത്തിൽ സ്വയംപര്യാപ്തയാകാനും ആവശ്യപ്പെട്ടു. ജുഡീഷ്യൽ സർവിസസ് പരീക്ഷ എഴുതി കാത്തിരിക്കുകയാണ് ലതിക.

Tags:    
News Summary - Girls are not a liability; The Supreme Court criticized in sharp language

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.