ഇപ്പോ കടിച്ചേനെ, മൂർഖനിൽ നിന്ന് തലനാരിഴക്ക് രക്ഷപ്പെടുന്ന പെൺകുട്ടി; വിഡിയോ വൈറൽ

ബെംഗളൂരു: മനുഷ്യർക്ക് ഏറെ ഭയമുള്ള ജീവികളിലൊന്നാണ് പാമ്പുകൾ. അതിൽത്തന്നെ മൂർഖൻ എന്നത് ഏറെ അപകടകാരിയുമാണ്. പലപ്പോഴും സമൂഹമാധ്യമങ്ങളിൽ പാമ്പുമായി ബന്ധപ്പെട്ട വിഡിയോകൾ വൈറലാകാറുണ്ട്. ഇപ്പോഴിതാ അത്തരമൊരു വിഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്.

കര്‍ണാടകയിൽ നിന്ന് പുറത്ത് വരുന്ന വിഡിയോ കാണുന്നവരെ നെഞ്ചിടിപ്പ് കൂട്ടുന്നതാണ്. മൂര്‍ഖന്‍റെ കടിയേല്‍ക്കാതെ തലനാരിഴക്ക് കുട്ടി രക്ഷപെടുന്ന വിഡ‍ിയോയാണ് പുറത്ത് വന്നിട്ടുള്ളത്. കര്‍ണാടകയിലെ ബെലഗാം താലൂക്കിലെ ഹൽഗയിലാണ് സംഭവം. ഹൽഗയിലെ സുഹാസ് സായിബന്നവാറിന്‍റെ വീട്ടിലെ സിസിടിവിയില്‍ ഈ ദൃശ്യങ്ങളെല്ലാം പതിയുകയായിരുന്നു.

വീടിന്‍റെ ഉമ്മറത്ത് പാമ്പ് കിടക്കുന്നതാണ് ആദ്യം വിഡിയോയിൽ കാണുന്നത്. തുടർന്ന് കുട്ടി നടന്നുവരുന്നു. തറയിൽ പാമ്പ് കിടിക്കുന്നത് പെൺകുട്ടി കാണുന്നില്ല. കുട്ടി വാതിലിന്‍റെ സമീപത്ത് നില്‍ക്കുമ്പോള്‍ പാമ്പ് കൊത്താനായി എത്തുന്നത് വിഡിയോയില്‍ കാണാം. പെട്ടെന്ന് കുട്ടി ഇത് കണ്ടതാണ് രക്ഷയായത്. തുടര്‍ന്ന് വിദഗ്ധനായ പാമ്പ് പിടുത്തക്കാരനെത്തി മൂര്‍ഖനെ പിടികൂടുകയായിരുന്നു.

കഴിഞ്ഞ ദിവസം ഒരു സ്കൂളില്‍ ഉച്ച കഞ്ഞി തയാറാക്കിയ ചെമ്പിനുള്ളിൽ ചത്ത പാമ്പിനെ കണ്ടെത്തിയിരുന്നു. സർക്കാർ സ്കൂളിൽ ഉച്ചക്കഞ്ഞി കഴിച്ച നൂറോളം കുട്ടികൾ ഭക്ഷ്യ വിഷബാധയേറ്റ് ആശുപത്രിയിലാവുകയായിരുന്നു.ബിഹാറിലെ അരാരിയയിലുള്ള സർക്കാർ സ്കൂളിലെ കുട്ടികളാണ് ഉച്ചക്കഞ്ഞി കഴിച്ച് ആശുപത്രിയിലായത്. ഉച്ചക്കഞ്ഞി കഴിച്ചതിന് പിന്നാലെ കുട്ടികൾക്ക് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെടുകയായിരുന്നു.

Tags:    
News Summary - Girl walks past cobra waiting at door of house, saved by instinct

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.