ലക്നോ: ബലാത്സംഗ ശ്രമം ചെറുത്ത 15കാരിയെ മര്‍ദിച്ച് ടെറസില്‍നിന്നും വലിച്ചെറിഞ്ഞു. ഉത്തര്‍ പ്രദേശ് തലസ്ഥാനമായ ലക്നോവില്‍ നിന്നും 300 കി.മീ അകലെയാണ് സംഭവം.
സംഭവത്തില്‍ മൂന്നു പേര് അറസ്റ്റിലായതായി യു.പി പൊലീസ് അറിയിച്ചു. വെള്ളിയാഴ്ചയായിരുന്നു സംഭവം.
വീട്ടിലേക്ക് പോകുകയായിരുന്ന പെണ്‍കുട്ടിയെ പ്രതികള്‍ ബലംപ്രയോഗിച്ച് സമീപത്തെ കെട്ടിടത്തിന്റെ മുകളിലെത്തിക്കുകയായിരുന്നു. ബലാത്സംഗ ശ്രമം പെണ്‍കുട്ടി ചെറുത്തതോടെ ക്രൂരമായി മര്‍ദിച്ച് ടെറസില്‍നിന്ന് വലിച്ചെറിയുകയായിരുന്നു.
ക്രൂരകൃത്യത്തെക്കുറിച്ച് പെണ്‍കുട്ടി പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. പ്രതികളുടെ മര്‍ദനത്തിലും ടെറസില്‍നിന്നുള്ള വീഴ്ചയിലും ഗുരുതര പരിക്കേറ്റ പെണ്‍കുട്ടി ചികിത്സയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.